കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎംപി ഇടുക്കി ജില്ലാ കമ്മറ്റി ആര്‍എസ്പിയില്‍ ലയിച്ചു.

  • By Desk
Google Oneindia Malayalam News

സമ്പൂര്‍ണ്ണ ലയനമെന്ന പ്രഖ്യാപനത്തോടെയാണ് സിഎംപി ഇടുക്കി ജില്ലാ കമ്മറ്റി ആര്‍എസ്പിയില്‍ ലയിച്ചത്.സിഎംപി ജില്ലാ കമ്മറ്റി നേതാക്കളും സംസ്ഥാന നേത്യത്വവും തമ്മിലുണ്ടായ അസ്വാരസ്യമായിരുന്നു ജില്ലയില്‍ സിഎംപി ആര്‍എസ്പി ലയനത്തിന് വഴിതെളിച്ചത്.ഏതാനും മാസങ്ങളായി പാര്‍ട്ടിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കിടിയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം സിഎംപി ജില്ലാകമ്മറ്റിയെ ആര്‍എസ്പിയിലെത്തിക്കുകയായിരുന്നു.

layanam

എം വി രാഘവന്റെ നിര്യാണത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ എന്‍കെ കണ്ണന്‍ ഉള്‍പ്പെടെയുള്ള ഒരു പറ്റം നേതാക്കള്‍ സിഎംപിയെ സിപിഎമ്മില്‍ കൊണ്ടുപോയി തളക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും സിഎംപി ജില്ലാ കമ്മറ്റി ഉയര്‍ത്തിയിരുന്നു.അടിമാലിയില്‍ നടന്ന ലയന സമ്മേളനം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്ഘാടനം ചെയ്തു. സിഎംപി ആര്‍എസ്പി കൂടിച്ചേരല്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന പറഞ്ഞ എ എ അസീസ് ലയനം നടക്കുന്നത് സുപ്രധാന സമയത്താണെന്നും വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ലയന സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍എസ്പി ദേശിയസെക്രട്ടറിയേറ്റംഗം ഷിബു ബേബി ജോണ്‍ നടത്തിയത്.

സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ എത്തി പണം നല്‍കിയാല്‍ ചൂണ്ടിക്കാണിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്ന സ്ഥിതി വിശേഷം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹാരിസണ്‍ മലയാളത്തിന്റേതടക്കമുള്ള ഭൂമി തിരിച്ച് പിടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മനപ്പൂര്‍വ്വം കേസ് തോറ്റ് 35000 ഏക്കര്‍ ഭൂമി നഷ്ടപ്പെടുത്തുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലാകെമാനം 5000ത്തോളം പ്രവര്‍ത്തകര്‍ സിഎംപിക്കുണ്ടെന്നാണ് ജില്ലാകമ്മറ്റിയുടെ അവകാശവാദം.അടിമാലി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലയനസമ്മേളനത്തില്‍ 500 ഓളം സിഎംപി പ്രവര്‍ത്തകര്‍ പങ്കെടുത്തു.ആര്‍എസ്പി ഇടുക്കി ജില്ലാ സെക്രട്ടറി ജി ദേവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്പി സംസ്ഥാനകമ്മറ്റിയംഗം പ്രസന്നകുമാര്‍,ആര്‍എസ്പി ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി വി പാപ്പു,ആര്‍എസ്പി തൊടുപുഴ മണ്ഡലം സെക്രട്ടറി കെ വൈ കണ്ണന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
cmp idukki district commitee joined rsp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X