കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎംപി പിളര്‍പ്പിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എംവി രാഘവന്‍ രൂപവത്കരിച്ച കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സിഎംപി) പിളര്‍പ്പിലേക്ക്. രോഗക്കിടക്കയിലുള്ള എംവി രാഘവനെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒരു വിഭാഗം നീക്കിയെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലാ കമ്മിറ്റികളിലും വിഭാഗീയ രൂക്ഷമാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയ പാര്‍ട്ടിയാണ് സിഎംപി. ഇതേത്തുടര്‍ന്ന് മുന്നണിയിലും ഭരണത്തിലും പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

CMP

ഓരോ വിഭാഗങ്ങളായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. എംവി രാഘനോടൊപ്പം സിപിഎം വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒപ്പം നിന്ന സിപി ജോണ്‍ പോലും പല തീരുമാനങ്ങളും അറിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപി ജോണിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന സിഎംപി പോളിറ്റ് ബ്യൂറോ എംവി രാഘവന് പകരം കെആര്‍ അരിവിന്ദാക്ഷന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കി.

എംവി രാഘവന്റെ വിശ്വസ്തരെ ഒഴിവാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. രാഘവന്റെ അടുത്ത ആളായ സിഎ അജീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ടത്രെ.

ഇപ്പോള്‍ നടക്കുന്നതൊന്നും ശരിയല്ലെന്ന അഭിപ്രായക്കാരനാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സിപി ജോണ്‍. എംവി രാഘവനെ അനാരോഗ്യത്തിന്റെപേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നടപടി സംഘടനാ വിരുദ്ധമാണെന്നും സിപി ജോണ്‍ പറഞ്ഞു.

കെ ആര്‍ അരിവന്ദാക്ഷന്റ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎമ്മിലേക്ക് തിരിച്ചു ചെല്ലാന്‍ എംവി രാഘവനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ എംവിആറോ സിപി ജോണോ ഇതിനെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ എംവി രാഘവന് പകരും കെ ആര്‍ അരവിന്ദാക്ഷന് ജനറല്‍ സെക്രട്ടറിയുടെ ചുമതല ലഭിക്കുമ്പോള്‍ പുതിയ ഒരു രാഷ്ട്രീയ ധ്രുവീകരണമാണ് സിഎംപിയില്‍ സംഭവിക്കുന്നത്.

English summary
CMP in the edge of a split.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X