കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം വി രാഘവന്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

കണ്ണൂര്‍: സി എം പി നേതാവും മുന്‍ മന്ത്രിയുമായ എംവി രാഘവന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരീയ തോതില്‍ ഹൃദയാഘാതവും രക്തസ്രാവവും ഉണ്ടായിരുന്നു.

നേതൃപാടവത്തിന്റെയും കൈയ്യൂക്കിന്റെയും ജ്വലിക്കുന്ന ഏടായാണ് മേലേടത്ത് വീട്ടില്‍ രാഘവന്‍ എന്ന എം വി ആറിനെ കേരള കമ്യൂണിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുക. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ ഒളിവില്‍ പോയപ്പോള്‍ പതിനഞ്ചാം വയസ്സില്‍ ബ്രാഞ്ചിനെ നയിച്ച എം വി ആര്‍, 64 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം നിന്നു. 64 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായും 67 ല്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.

mv-raghavan

1970 ലെ ആദ്യ നിമയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. അന്നത്തെ മാടായി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. പിന്നീട് തളിപ്പറമ്പിലും (1977), കൂത്തുപറമ്പിലും (1980) പയ്യന്നൂറിലും (1982) സി പി എം സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. പാപ്പിനിശ്ശേരിയിലെ കൈത്തൊഴിലാളിയായി തുടങ്ങി അധ്വാനത്തിലൂടെ നേതൃത്വത്തിലേക്ക് വളര്‍ന്ന രാഘവന്‍ കണ്ണൂരില്‍ സി പി എം വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സി പി എമ്മിന്റെ മുഖ്യ ശത്രു കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിനെതിരെ മുസ്ലീം ലീഗുമായും കേരള കോണ്‍ഗ്രസുമായും തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ബദല്‍രേഖ അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഈ വിഷയത്തില്‍ സാക്ഷാല്‍ ഇ എം എസ്സുമായിവരെ എം വി ആര്‍ കൊമ്പുകോര്‍ത്തു. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുണ്ടാക്കുന്നു എന്ന് പറഞ്ഞ് 1986 ല്‍ രാഘവനെ പാര്‍ട്ടി പുറത്താക്കി.

കഷ്ടിച്ച് ഒരുമാസം കഴിയുമ്പോഴേക്കും സി എം പി ( കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി) രൂപീകരിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ കരത്തിന്റെ മറ്റൊരു അധ്യായം എം വി ആര്‍ എഴുതിച്ചേര്‍ത്തു. ഇടതുവിട്ട് വലതില്‍ ചേക്കേറിയ എം വി ആര്‍ മരണം വരെ യു ഡി എഫില്‍ തുടര്‍ന്നു. സിപിഎം രൂപീകരിച്ച ശേഷം 1987 ല്‍ അഴീക്കോടിന്റെ ശിഷ്യന്‍കൂടെയായ ജയരാജനെ തോത്പിച്ച് നിയമസഭയിലെത്തി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ജയിച്ച് 2001 ല്‍ വീണ്ടും മന്ത്രിയായി. ഏഴ് തവണ നിയമസഭാംഗമായ രാഘവന്‍ രണ്ട് തവണ സഹകരണ മന്ത്രിയുമായി.

English summary
CMP leader MV Raghavan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X