Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യം: സിപിഎം എംഎല്‍എ പ്രസ്താവന പിന്‍വലിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വിവാദ വ്യവസായിയുടെ പരസ്യം നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതികരിച്ച സിപിഎം എംഎല്‍എ ബാബു എം പാലിശ്ശേരി തന്റെ പ്രസ്താവന പിന്‍വലിച്ചു.

പരസ്യം ദേശാഭിമാനിയില്‍ കൊടുക്കുന്നത് ഒഴിവാക്കാമായിരുന്നെന്നും ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിലംപതിച്ചപോലെയായെന്നും തുടങ്ങുന്നതായിരുന്നു എംഎല്‍എയുടെ പ്രസ്താവനകള്‍. നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുമ്പിട്ടു നില്‍ക്കേണ്ടി വന്ന പോലെ. നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നെന്നും എനിക്ക് ലജ്ജ തോന്നുന്നെന്നും ബാബു എം പാലശ്ശേരി പ്രതികരിച്ചിരുന്നു.

CPM MLA Babu M Palissery

എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ തന്റെ പ്രസ്താവന എംഎല്‍എ പിന്‍വലിച്ചു. 'അത്യന്തം ആവേശകരമായി പര്യവസാനിച്ച ഒരു പരിപാടിക്ക് അനാവശ്യ കരിനിഴല്‍ വീഴത്തിയതിന്റെ മനോവ്യഥയിലാണ് ഒരു പ്രതികരണമുണ്ടായത്. സ്ഥാപനത്തിലെ ചില ജീവനക്കാര്‍ക്കു പറ്റിയ വീഴ്ചയാണിത്. അത് എഫ് ബി യില്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ പ്രസ്താനത്തിന് ഒരു പോറല്‍പൊലുമേല്‍ക്കുന്നതു ചിന്തിക്കാന്‍ പോലും എനിക്കാകില്ല' എന്നാണ് എംഎല്‍യുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസ പിണറായി നല്‍കിയ വിശദീകരണമാകുമോ ഈ തിരിച്ചറിവ് പിന്നിലെന്ന് ചിന്തിച്ചാലും തെറ്റില്ല. പ്ലീനത്തിന്റെ മഹത്വം നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതിന്റെ ഫലമാണ് പത്രിത്തില്‍ അടിച്ചുവന്ന പരസ്യം ഇത്രയേറെ വിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന തരത്തില്‍ ഒരു വിശദീകരണം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+