കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം പ്രശ്‌നമല്ല; ഇനിയും മത്സരിക്കുമെന്ന് സിഎന്‍ ബാലകൃഷ്ണന്‍

Google Oneindia Malayalam News

തൃശ്ശൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപിച്ച് സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മനക്കരുത്താണ് വേണ്ടതെന്നും പ്രായം ഒരു പ്രശ്‌നമല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിക്കാനാണ് തന്റെ ആഗ്രമെന്ന് നേരത്തെ തന്നെ സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കണ്‍സ്യൂമര്‍ഫെഡ് കേസ് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് സീറ്റ് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. വടക്കാഞ്ചേരിയില്‍ നിന്ന് വീണ്ടും ജയിക്കാന്‍ കഴിയും. കണ്‍സ്യൂമര്‍ഫെഡ് ആരോപണമൊന്നും പൊതു ജീവിതത്തെ ബാധിക്കില്ലെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

CN Balakrishnan

മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ കേസുള്ള മന്ത്രിയാണ് സിഎന്‍ ബാലകൃഷ്ണന്‍. തൃശ്ശൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് ആയിരിക്കെ നടത്തിയ അഴിമതിയുടെ പേരില്‍ വിജിലന്‍സ് കേസില്‍ പ്രതിയായിരിക്കെയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജില്ല ബാങ്ക് ആസ്ഥാനം പണിതതിലും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

മന്ത്രിയായ ശേഷം സഹകരണ വകുപ്പിലും കണ്‍സ്യൂമര്‍ഫെഡിലും അഴിമതി നടന്നിരുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ അനധികൃതമായി നിയമനം, പ്രിയദര്‍ശിനി ആശുപത്രിയുടെ ഭൂമി ഏറ്റെടുത്തതിലെ അഴിമതി, കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ ബസുകള്‍ വാങ്ങിയതിലെ ക്രമക്കേട്, അരി വാങ്ങിയതിലെ അഴിമതി, പുഴയ്ക്കല്‍ ക്ഷീരസഹകരണസംഘത്തിന്റെ സ്ഥലം കൈവശപ്പെടുത്തിയ കേസ്, ജില്ലാ ബാങ്കില്‍ പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിച്ചതിലെ അഴിമതി തുടങ്ങി മന്ത്രിക്കെതിരെ നിരവധി കേസുകളുണ്ടായി.

എന്നാല്‍ മുതിര്‍ന്ന നേതാവായ സിഎന്‍ ബാലകൃഷ്ണന്‍ ഇനി യുവാക്കള്‍ക്ക് വഴിമാറികൊടുക്കണമെന്നാണ് തൃശ്ശൂരിലെ ഐ ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നു വരുന്ന അഭിപ്രായം. 2011ലെ തിരഞ്ഞെടുപ്പിലാണ് സി.എന്‍. ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എന്‍.ആര്‍. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിക്കുകയായിരുന്നു.

English summary
Age does not matter, CN Balakrishnan will contest Assambly election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X