കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിന്റെ വികസന നായകനായി സിഎന്‍ ജയദേവന്‍..... സിപിഐയുടെ ജനകീയ മുഖം

Google Oneindia Malayalam News

തൃശൂരില്‍ സിപിഐയ്ക്ക് ഏറ്റവും നല്ല പ്രതിച്ഛായ ഉണ്ടാക്കി കൊടുത്ത നേതാവാരാണെന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരമാണ് സിഎന്‍ ജയദേവന്‍. തൃശൂരിനെ സാംസ്‌കാരിക നഗരമായും അതേസമയം മികച്ച വാണിജ്യ നഗരമായും അദ്ദേഹം വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. തൃശൂരില്‍ സിപിഐ ആയിട്ടല്ല ജനപ്രിയ നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. പാര്‍ട്ടിയുടെ മുന്‍നിരയിലെ അറിയപ്പെടുന്ന നേതാവല്ല ജയദേവന്‍, എന്നിട്ടും പാര്‍ലമെന്റില്‍ നിത്യ സാന്നിധ്യമാവുന്നത് അദ്ദേഹം ജനകീയനായത് കൊണ്ടാണ്. 1996ലാണ് അദ്ദേഹം ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ഒല്ലൂരില്‍ നിന്നായിരുന്നു മത്സരിച്ച് ജയിച്ചത്.

1

2014ല്‍ ആദ്യമായി അദ്ദേഹം ലോക്‌സഭയിലെത്തുകയും ചെയ്തു. സിപിഐയുടെ ക്ലീന്‍ ഇമേജുള്ള ദേശീയ നേതാവ് കൂടിയാണ് ജയദേവന്‍. അതേസമയം ഗ്രാമീണ വികസനമാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫണ്ട് വിനിയോഗത്തില്‍ ജില്ലാ അധികാരികളുടെ വേഗം കുറവ് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഗ്രാമീണ മേഖലയില്‍ സ്‌കൂളുകളുടെയും അങ്കണവാടികളുടെയും വികസനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശുപത്രികളുടെ നവീകരണവും ഏറെ ശ്രദ്ധ നേടിയതാണ്. മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിച്ച തുകയുടെ കാര്യത്തിലും അദ്ദേഹം മുന്‍പന്തിയിലാണ്. ജില്ലാ അതോറിറ്റി അുവദിച്ചത് 25.23 കോടിയാണ്. അതില്‍ 16.8 കോടി അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് പുതിയ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം... പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി!!കോണ്‍ഗ്രസിന് പുതിയ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം... പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി!!

രാഹുല്‍ ഗാന്ധി ബംഗാളിലേക്ക്..... തൃണമൂലുമായി സഖ്യമില്ല.... ബിജെപിയെ വീഴ്ത്താന്‍ നീക്കങ്ങള്‍രാഹുല്‍ ഗാന്ധി ബംഗാളിലേക്ക്..... തൃണമൂലുമായി സഖ്യമില്ല.... ബിജെപിയെ വീഴ്ത്താന്‍ നീക്കങ്ങള്‍

English summary
cn jayadevan perfomance in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X