സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു
ദില്ലി: സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു. 54 വയസായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

യുഎൻഐ, സിഎൻബിസി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ശേഷമാണ് അദ്ദേഹം ന്യൂസ് 18 ചാനലിന്റെ ഭാഗമാകുന്നത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.












Click it and Unblock the Notifications