കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ര മാന്യന്മാരല്ല കേരളത്തിലെ സഹകരണ ബാങ്കുകള്‍, കള്ളപ്പണം വെളുപ്പിച്ച ബാങ്കുകള്‍ക്ക് പൂട്ട്!!!

നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കൊല്ലത്തെ ആറ് ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ് എടുത്തു.

  • By Karthi
Google Oneindia Malayalam News

കൊല്ലം: നോട്ട് നിരോധനകാലത്ത് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റവും അധികം തര്‍ക്കം നടന്നത് സഹകരണ ബാങ്കുകളെ ചൊല്ലിയായിരുന്നു. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് സംസ്ഥാനം ആരോപിച്ചപ്പോള്‍ കള്ളപ്പണം സഹകരണ ബാങ്കുകള്‍ വഴി വെളുപ്പിക്കുന്നതായി കേന്ദ്രവും ആരോപിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്രത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്.

black money

കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ് രജിസറ്റര്‍ ചെയ്തു. കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. ആറ് ബാങ്ക് സെക്രട്ടറിമാരേയും പ്രതികളാക്കിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

CBI

നോട്ട് നിരോധന കാലയളവില്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നായിരുന്നു അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയത്. ബാങ്ക് രേഖകളില്‍ വലിയ കൃത്രിമം നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ബാങ്കുകളില്‍ സിബിഐ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പന്മന. ചാത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും അധികം ക്രമക്കേട് കണ്ടെത്തിയത്.

English summary
CBI filed case against six Co-Operative banks in Kollam. CBI found that those banks violate the depositing limits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X