കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര നീക്കം സഹകരണ ബാങ്കുകളെ തകര്‍ക്കാനോ? ബുധനാഴ്ച ഹര്‍ത്താല്‍

സഹകരണ മേഖല ഏതാണ്ട് നിലച്ച മട്ടിലാണ് ഇപ്പോള്‍ ഉള്ളത്. നോട്ട് മാറ്റാന്‍ കൂടി അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവര്‍ രംഗത്തിറങ്ങുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ വലിയ തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇത് കണ്ടെത്താല്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തും എന്നും പറയുന്നു. എന്നാല്‍ സഹകരണ ബാങ്കുകളെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്‌നം ഇപ്പോള്‍ അതൊന്നും അല്ല. ഇടപാടുകള്‍ ഒന്നും നടക്കുന്നില്ല എന്നതാണ്.

നോട്ട് മാറിക്കൊടുക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കില്ലെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിക്കഴിഞ്ഞ. ജനത്തിന്റെ കൈയ്യില്‍ നൂറ് രൂപ നോട്ടുകളും 2000 രൂപ നോട്ടകളും അധികമൊന്നും ഇല്ലാത്തതിനാല്‍ പുതിയ നിക്ഷേപം ഒന്നും വരുന്നില്ല. നിക്ഷേപം പിന്‍വലിക്കാന്‍ ആരെങ്കിലും എത്തിയാല്‍ തന്നെ അവര്‍ക്ക് കൊടുക്കാന്‍ 100, 2000 നോട്ടുകള്‍ ആവശ്യത്തിന് ഇല്ലതാനും.

post-office-4

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ആക്ഷേപം. ഇതിനോടുള്ള പ്രതിഷേധ സൂചകമായി നവംബര്‍ 16 ബുധനാഴ്ച സഹകരണ ബാങ്കുകള്‍ ഹര്‍ത്താല്‍ ആചരിക്കും.

എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഇതില്‍ പങ്കെടുക്കുകയില്ല.

English summary
Co Operative Banks to shut down on November 16 in protest. Co Operative sector alleges that Central Government is trying to destroy the sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X