സഹകരണ സംഘം ഭേദഗതി ബിൽ; നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറുമായി ചർച്ച നടത്തി. മഹാരാഷ്ട്ര വിധാൻ സഭയിൽ നടന്ന ചർച്ചയിൽ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സെലക്റ്റ് കമ്മിറ്റിയാണ് മഹാരാഷ്ട്രയിൽ ദ്വിദിന സന്ദർശനം നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി സെലക്റ്റ് കമ്മിറ്റി കേരളത്തിൽ നിരവധി യോഗങ്ങൾ കൂടുകയും പൊതുജനങ്ങളിൽ നിന്നും സഹകരണ മേഖലയിൽ അടുത്തിടപെടുന്നവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനം എന്ന നിലയിലാണു മഹാരാഷ്ട്ര സന്ദർശിച്ചു പഠനം നടത്തുന്നത്.സ്പീക്കറുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും കേരള നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെക്കുറിച്ചും വിശദമായ ചർച്ച നടന്നു. കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബില്ലിനെക്കുറിച്ചും കേരള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിശദീകരിച്ചു.
സമിതി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, സണ്ണി ജോസഫ്, പി അബ്ദുൽ ഹമീദ്, വി ജോയി, ടി മധുസൂദനൻ, കെ കെ രമ, ശാന്തകുമാരി കെ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി ആർ സുനിൽകുമാർ, തോമസ് കെ തോമസ് എന്നിവരും മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി ഡോ വിലാസ് അത്ലെ, കേരള സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, ഡെപ്യുട്ടി രജിസ്ട്രാർ അയ്യപ്പൻ, മഹാരാഷ്ട്ര സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ചൊവ്വാഴ്ച മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി അതുൽ സാവെയുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. മുംബൈയിലെ വിവിധ സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും ചെയ്യും.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications