കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിൽ സീറ്റിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം, യാത്രക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു

  • By Desk
Google Oneindia Malayalam News

കല്ലറ ; കെഎസ്ആർടിസി ബസിൽ സീറ്റിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യാത്രക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് കെ. എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിൽ വച്ച് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വർക്കല പിച്ചകശേരി സ്വദേശി സുരേഷിനാണ് (38)മർദ്ദനമേറ്റത്. നെടുമങ്ങാട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിലേയ്ക്ക് വരുകയായിരുന്ന ബസിലാണ് സംഭവം.

ജനറൽ സീറ്റിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സുരേഷിനോട് മറ്റൊരു സ്ഥലത്തേയ്ക്ക് മാറിയിരിയ്ക്കാൻ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ജനറൽ സീറ്റാണെന്ന് സുരേഷ് പറഞ്ഞതോടെ സുരേഷും യുവതിയും തമ്മിൽ തർക്കമായി.

attackgunda

ഇതിനിടെ യുവതി വിവരം ഫോണിലൂടെ ഭർത്താവിനെ അറിയിച്ചു.ബസ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സിബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങവേ അവിടെ കാത്തു നിന്നിരുന്ന യുവതിയുടെ ഭർത്താവ് ഇരുമ്പ് കമ്പിയുപയോഗിച്ച് തന്റെ തലയ്ക്കടിച്ച്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് പനവൂർ വെള്ളാഞ്ചിറ നാസിം മൻസിലിൽ നാസിമിനെ (26) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ സുരേഷിനെവെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

English summary
Co passenger was injured while quarrelling for seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X