Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബഹളം വച്ചിട്ടും സഹയാത്രികര്‍ അനങ്ങിയില്ല

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ വച്ചാണ് പീഡന ശ്രമം നടന്നത്.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച് യുവതിയെ പീഡപ്പിക്കാന്‍ ശ്രമം. യുവതി ബഹളം വച്ചിട്ടും സഹാത്രികരും ബസ് ജീവനക്കാരും അനങ്ങിയില്ല. കഴിഞ്ഞ 14ന് രാത്രിയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ വച്ചാണ് പീഡന ശ്രമം നടന്നത്.

രാത്രി പത്തരയോടെയാണ് സംഭവനം നന്നത്. തിരുവനന്തപുരത്ത് നിന്ന് ബസില്‍ കയറിയ യുവതിയെ സഹയാത്രികന്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ഇരുന്ന സീറ്റില്‍ വന്നിരുന്ന ഇയാള്‍ ബസ് കൊല്ലം പള്ളിമുക്കിനും ചിന്നക്കടയ്ക്കുമടുത്തെത്തിയപ്പോള്‍ അപമാനക്കാന്‍ ശ്രമിക്കുകയായായിരുന്നു.

സഹയാത്രക്കാരന്‍

സഹയാത്രക്കാരന്‍

തിരുവനന്തപുരത്ത് നിന്ന് ബസില്‍ കയറിയ ഇയാള്‍ യുവതി ഇരുന്ന സീറ്റിന് തൊട്ടടുത്ത് വന്നിരിക്കുകയായിരുന്നു. ബസില്‍ കയറിയപ്പോള്‍ മുതല്‍ അസ്വഭാവികമായ പെരുമാറ്റമായിരുന്നു ഇയാള്‍ക്ക്,

കയറിപ്പിടിച്ചു

കയറിപ്പിടിച്ചു

ബസ് കൊല്ലത്തെത്തിയപ്പോളാണ് പീഡന ശ്രമം നടന്നത്. മയക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

ബഹളം വച്ചിട്ടും അനങ്ങിയില്ല

ബഹളം വച്ചിട്ടും അനങ്ങിയില്ല

കൂടെ ഉണ്ടായിരുന്നയാള്‍ അപമാനിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വച്ചു. എന്നാല്‍ സഹയാത്രക്കാരും ബസിന്റെഡ്രൈവറും മറ്റ് ജീവനക്കാരും അനങ്ങിയില്ലെന്ന് യുവതി ആരോപിക്കുന്നു.

പരാതി നല്‍കി

പരാതി നല്‍കി

തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന് ആരോപിച്ച് യുവതി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അപമാനിക്കാന്‍ ശ്രമം നടന്നത് പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ഇടപെട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

അന്വേഷണം

അന്വേഷണം

പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രേഖാ ചിത്രം വരച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം. ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെയാണ് ബസില്‍ കയറിയത്. അതിനാല്‍ പേര് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കായംകുളത്തേക്ക് പോകാനായാണ് ഇയാള്‍ ടിക്കറ്റെടുത്തത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+