കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍പിടിത്ത ബോട്ടിന് നേര്‍ക്ക് കോസ്റ്റ് ഗാര്‍ഡിന്റെ വെടിവപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം അവഗണിച്ച മീന്‍പിടിത്ത ബോട്ടിന് നേര്‍ക്ക് വെടിയുതിര്‍ത്തു. തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നീണ്ടകരയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിന് നേര്‍ക്കാണ് തീര സംരക്ഷണ സേന വെടിയുതിര്‍ത്തത്.
കന്യാകുമാരിയില്‍ നിന്ന് മീന്‍ പിടിച്ച ശേഷം നീണ്ടകരയിലേക്ക് മടങ്ങുകയായിരുന്ന ഋഷിക എന്ന ബോട്ടിന് നേര്‍ക്കാണ് വെടിവപ്പുണ്ടായത്. സുബി, ക്ലിന്റണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

Vizhinjam
ഗുജറാത്ത് തീരത്ത് പാക് മീന്‍പിടിത്ത ബോട്ട് പൊട്ടിത്തെറിച്ചതിന് ശേഷം രാജ്യത്തെ എല്ലാ തീരങ്ങളും നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം അവഗണിച്ചതാണ് വെടിവപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബോട്ടിനോട് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അനുസരിച്ചില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. മുന്നറിയിപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടും ബോട്ട് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സേന വെടിയുതിര്‍ത്തത്.
കൊല്ലം സ്വദേശി ജാസ്മിന്‍ ഷായുടെ ഉടമസ്ഥതയിലുള്ള ബോട്ട് ആണിത്. ആലപ്പുഴയിലാണ് ബോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരാളുടെ കയ്യിലും മറ്റൊരാളുടെ കാലിലും ആണ് വെടിയേറ്റത്.
English summary
Coast Guard fired towards fishing boat near Vizhinjam, two injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X