2015 ലെ കൊക്കെയ്ൻ കേസ്; നടൻ ഷൈൻ ടോം ചാക്കോയെ വെറുതെവിട്ടു
കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടു. എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു. ഷൈൻ ടോം ചാക്കോയ്ക്ക് വേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്.

കാക്കനാട്ടെ ഫോറൻസിക് ലാബിൽ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാൽ ഈ പരിശോധനയിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. 2018 ഒക്ടോബോറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയ്ക്ക് രണ്ട് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികൾ ലഹരി ഉപയോഗിച്ചതിന് ശാസ്ത്രീയ തെളിവ് നൽകുന്നതിൽ പോലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്തസാംപിളുകൾ അന്വേഷണൻ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലിറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിവും കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല. ഡൽഹിയിലെ ലാബിൽ കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന മറുപടിയും ലഭിച്ചു.












Click it and Unblock the Notifications