കൊക്കൈന്‍ കേസ്; പ്രധാനപ്രതി കൊലപാതക്കേസിലും പ്രതി
കൊച്ചി: വില്‍പ്പനയ്ക്കായി സഹ സംവിധായിക ബ്ലസിക്ക് കൊക്കെയ്ന്‍ എത്തിച്ചു നല്‍കിയിരുന്ന വിവേക് കൊലപാതകക്കേസിലും പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. ലഹരി മരുന്ന മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയുടെപേരില്‍ വിയ്യൂര്‍ സ്വദേശി ജാക്‌സണെ ബെംഗളുരുവില്‍ വെച്ച് കൊലപ്പെടുത്തിയത് വിവേകാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം ലഹരി മരുന്നുമായി അറസ്റ്റിലായ വിവേകിന്റെ ബന്ധു സായി നൈനാഷാണ് നിര്‍ണായക മൊഴി പോലീസിനു നല്‍കിയത്. ജാക്‌സണെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതോടെ വിവേക് യമനിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ യമനില്‍ ഉണ്ടെന്ന് കരുതുന്ന ജാക്‌സണുവേണ്ടി നോര്‍ക്കയുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

ബ്ലസിക്ക് മയക്കു മരുന്ന് എത്തിച്ച് നല്‍കിയിരുന്നത് വിവേക് ആണെന്ന് നൈനേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവേകിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടിയത്. ജാക്‌സണെ കൊലപ്പെടുത്തിയ കേസില്‍ നൈനാഷും പ്രതിയാണ്.
വിവേകില്‍ നിന്നും മയക്കുമരുന്നു വാങ്ങുന്ന ബ്ലസി രേഷ്മയെ കൂട്ടുപിടിച്ച് ഇവ വിറ്റഴിക്കുകയാണ് പതിവ്. ഇവരുടെ കൈയ്യില്‍ നിന്നും മയക്കു മരുന്നു വാങ്ങുന്നവരില്‍ മിക്കവരും ചെറുപ്പക്കാരാണ്. ബിസിനസ് രാഷ്ട്രീയ പ്രമുഖരുടെ മക്കളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ പിന്‍ബലത്തിലാണ് ഇത്രയുംനാള്‍ പോലീസിനെ വെട്ടിച്ച് ഇവര്‍ മയക്കുമരുന്നു കച്ചവടം നടത്തിവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.












Click it and Unblock the Notifications