Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കെയന്‍ കേസ്: സിസിടിവി ദൃശ്യങ്ങളില്‍ ആരൊക്കെ...?

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പോലീസ് ഫ്‌ലാറ്റിലെ സിസിടിവ ദൃശ്യങ്ള്‍ പരിശോധിച്ചു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്നാണ് സൂചന.

ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സിനിമ താരം ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്‌ലാറ്റിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

Shine Tom Chacko

ഈ ദൃശ്യങ്ങളില്‍ സിനിമ മേഖലയില്‍ നിന്നുള്ള മറ്റ് താരങ്ങളാരും ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഫ്‌ലാറ്റിലെത്തിയ ചിലരെ പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായി അറിയുന്നു. വിവാദ സിനിമ നിര്‍മാതാവും ഈ ഫ്‌ലാറ്റ് സന്ദര്‍ശിച്ചിരുന്നതായി തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ല. ഫ്ലാറ്റിലെ ലിഫ്റ്റില്‍ ബ്ലസ്സിക്കും രേഷ്മക്കും ഒപ്പം ഉണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസില്‍ കോഴിക്കോട് സ്വദേശിയായ മോഡല്‍ രേഷ്മ രംഗസ്വാമിയാണ് ഒന്നാം പ്രതി. സഹസംവിധായിക ബ്ലസ്സി രണ്ടാം പ്രതിയും ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയും ആണ്. രേഷ്മയും ബ്ലസ്സിയും മയക്കുമരുന്ന് വില്‍പനക്കാരാണെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമ മേഖലയില്‍ നിന്നുള്ള ചിലരെ സംശയത്തിന്റെ നിഴലില്‍ തന്നെ ആണ് പോലീസ് നിര്‍ത്തിയിരിക്കുന്നത്. ഷൈനില്‍ നിന്നും ബ്ലസ്സിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+