കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇനി കോള ഉൽപന്നങ്ങൾ കിട്ടില്ല !!! പെപ്സിയും കൊക്കകോളയും വിൽക്കില്ലെന്ന് വ്യാപാരികൾ...

കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായികളുടെ തീരുമാനം.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ഇനി മുതല്‍ കൊക്കകോള, പെപ്‌സി ഉല്‍പന്നങ്ങല്‍ വില്‍ക്കില്ല. മാര്‍ച്ച് 14 മുതലാണ് നിരോധനം നിലവില്‍ വരുക. കോള കമ്പനികളും ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായികളുടെ തീരുമാനം.

cola-pepsi

കോളകമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ വ്യക്തമാക്കി. കോള ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ തീരുമാനിച്ച കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.

Pepsi

സംസ്ഥാനത്ത കടുത്ത ജലദൗര്‍ലഭ്യത്തിലൂടെ കടന്ന് പോകുമ്പോഴും പാലക്കാട് അടക്കം കോള കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിയിക്കുന്നുണ്ട്. കുഴല്‍ കിണറുകള്‍ വഴി വലിയ തോതില്‍ കുടിവെള്ളം ഊറ്റുന്നത് നിര്‍ത്താലാക്കുന്നതിന് വേണ്ടിയാണ് നിരോധനമെന്ന് വ്യാപാരി വ്യവസായികള്‍ വ്യക്തമാക്കി.

നിലവില്‍ കടകളില്‍ ഉള്ള സ്‌റ്റോക്കുകള്‍ ചൊവ്വാഴ്ചയോടെ കമ്പനികള്‍ക്ക് തിരികെ നല്‍കും. പുതിയ സ്റ്റോക്കുകള്‍ ഒന്നും എടുക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു. നേരത്തെ തമിഴ്നാട്ടിലെ വ്യാപാരികളും കോള ഉൽപന്നങ്ങളും വിൽപന്ന നിർത്തിവെച്ചിരുന്നു.

English summary
Cococola and Pepsi banned in Kerala from March 14th onward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X