നാളികേര വില കുത്തനെ ഉയര്‍ന്നിട്ടും കേര കർഷകർക്ക് കണ്ണീർമഴ തന്നെ

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്ന പോലെയാണ് നാളീകേര കർഷകരുടെ സ്ഥിതി. നാളീകേരത്തിന് കർഷകര്‍ സ്വപ്നം കണ്ട വില ലഭിച്ച് തുടങ്ങി എന്നാൽ തെങ്ങിൽ തേങ്ങയില്ല. വീട്ടിൽ കറിവെക്കാൻ പോലും തേങ്ങ തികയുന്നില്ലെന്ന് വളയം കല്ലുനിരയിലെ കർഷകനായകോരമ്പത്ത് ബാലൻ പറയുന്നു. കഴിഞ്ഞ വർഷത്തെ കടുത്ത വരൾച്ചയും ജലക്ഷാമവുമാണ് നാളീകേര കർഷകരുടെ നട്ടെല്ലൊടിച്ചത്.

സിപിഎമ്മിനെതിരെ തുടങ്ങിയ സമരം അറഞ്ചം പുറഞ്ചം തെറിയിലെത്തി.. ചിത്രലേഖയുടെ ഫേസ്ബുക്ക് ഐഡി പൂട്ടിച്ചു!!

പൊതിച്ച പച്ച തേങ്ങയ്ക്ക് ഒന്നിന് ഇപ്പോൾ മുപ്പത് രൂപവരെ വില ലഭിക്കുന്നുണ്ട് ഒരു കിലോ തേങ്ങക്ക് 45 രൂപ. ആവശ്യക്കാരും ഏറെയുണ്ട്. മാസങ്ങൾക്ക് മുമ്പ് തേങ്ങ വില കൂപ്പ് കുത്തിയിരുന്നു. ഒരു തേങ്ങയ്ക്ക് പത്ത് രൂപ പോലും തികച്ച് കിട്ടാത അവസ്ഥ. കേരളത്തിലെ തന്നെ ഏറ്റവും ഗുണമേൻമയുള്ള നാളീകരം ഉല്പാദിപ്പിക്കുന്ന പ്രദേശമാണ് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കുറ്റ്യാടി കാവിലുംപാറ കായക്കൊടി വാണിമേൽ നരിപ്പറ്റ വളയം ചെക്യാട് മേഖല.

balan2

കുറ്റ്യാടി തേങ്ങയെന്നാണ് ഇവയെ പൊതുവേ പറയുക. നല്ല ഉല്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും കുറ്യാടി തേങ്ങയുടെ പ്രത്യേകതയാണ്. ഇത് കൊണ്ട് തന്നെ വിത്ത് തേങ്ങക്കായ് സംസ്ഥാന സർക്കാർ നാളീകേരം സംഭരിക്കുന്നത് ഈ മേഖലയിൽ നിന്നാണമഴയുടെ ഗണ്യമായ കുറവ് കർഷകരുടെ ആശങ്ക ഏറ്റുകയാണ്.

ഇത്തിരി കഷണ്ടി വന്നതല്ലേ ഉള്ളു, അതിനുള്ളില്‍ ചാക്കോച്ചന്‍ മധ്യവയസ്കനായോ? പിറന്നാള്‍ ആഘോഷിച്ച് താരം!

തെങ്ങിൽ തേങ്ങ തീരെ തേങ്ങയില്ല, മച്ചിങ്ങ പോലും അപൂർവ്വ കാഴ്ച്ച എങ്ങിനെ ജീവിക്കുമെന്ന ചിന്തയില്ലാണ് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ബാലനെ പോലുള്ള കർഷകർ. വരും വർഷങ്ങളിലും വരൾച്ച രൂക്ഷമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ വർഷയും പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ഇത് നാളീകേര കൃഷിയെ സാരമായി ബാധിക്കും. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്ത കർഷകർക്ക് ഇനി കണ്ണീർ മഴ നനയേണ്ടി വരും.

balan1
English summary
coconut prices are increasing day by day. but the farmers are not getiing good benifit. they are struggling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്