ഫയാസിനെതിരെ കോഫെപോസ

ഫയാസിനെ കൂടാതെ മറ്റ് മൂന്ന് പ്രതികള്‍ക്കെതിരേയും കോഫെപോസെ വകുപ്പ് ചുമത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ ഈ വകുപ്പ് കൂടി ചേര്‍ക്കണമെന്ന് കസ്റ്റംസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ കോഫെപോസ ബോര്‍ഡാണ് കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഫയാസിനെ കൂടാതെ ആരിഫ, ആരിഫയുടെ ഭര്‍ത്താവ് ഹാരിസ്, ആസിഫ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. കോഫെപോസ ചുമത്തിയതോടെ ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാനാകും. പ്രതികളെ തെളിവെടുപ്പിനായി വിവധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇനി പ്രത്യേക അനുമതി തേടേണ്ടതില്ല എന്നതും കോഫെപോസ വകുപ്പിന്റെ പ്രത്യേകതയാണ്.
മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും കോടതി ഫയാസിന്റെ ഹര്‍ജ്ജി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രീയക്കാരുമായും കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ഫയാസിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം വിശദമായിത്തന്നെ അന്വേഷിക്കണം എന്നും സിബിഐ കോടതിയെ അറിയിച്ചതോടെയാണ് ജാമ്യേപേക്ഷ തള്ളിയത്.












Click it and Unblock the Notifications