കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് കിടിലൻ പണിയുമായി കോൺഗ്രസ്; 328 തദ്ദേശ സീറ്റുകൾ തിരികെ പിടിക്കും; കോട്ടയത്ത് 4 നിയമസഭ സീറ്റും

  • By Aami Madhu
Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തായതോടെ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് പ്രധാമായും ഉയരുന്നത്. എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ അതോ യുഡിഎഫിൽ തന്നെ തുടരുമോയെന്നാണ് ഉറ്റനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും പോകാൻ തത്കാലം ആലോചിച്ചിട്ടില്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. അതേസമയം നിലവിലെ പുറത്താക്കൽ ജോസ് പക്ഷത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാഹചര്യം മുതലെടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

 തിരിച്ചടി തുടരുന്നു

തിരിച്ചടി തുടരുന്നു

യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടികൾ ഏറ്റു തുടങ്ങി. ഇന്ന് രാവിലെയോടെ കോട്ടയം ജില്ലാ സെക്രട്ടറി ജോസ് മുണ്ടയ്ക്കൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു .യുഡിഎഫിന്റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കില്ലെന്നും ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുമെന്നുമാണ് ജോസ്മോൻ വ്യക്തമാക്കിയത്.

 പാർട്ടി വിട്ടു

പാർട്ടി വിട്ടു

ഇതിന് തൊട്ട് പിന്നാലെ മറ്റ് മൂന്ന് നേതാക്കൾ കൂടി പാർട്ടി വിടുകയാണെന്ന് അറിയിച്ചു. പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ടോണി തോട്ടത്തിൽ, കൗൺസിലർമാരായ ജോബി വെള്ളാപ്പാണിയിൽ, ടോമി തറക്കുന്നേൽ എന്നിവരാണ് പാർട്ടി വിട്ടിരിക്കുന്നത്. യുഡിഎഫുമായി സഹകരിക്കാൻ തയ്യാറായില്ലേങ്കിൽ ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് നേതാക്കൾ പറയുന്നത്.

 കാലുവാരൽ തുടരും

കാലുവാരൽ തുടരും

വരും ദിവസങ്ങളിലും കാലുവാരലും വിഴുപ്പലക്കലും പാർട്ടിയിൽ ശക്തമാകും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് പോകുമോയെന്ന ആശങ്കയിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ.ഇന്നലെ വരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം നടത്തി നാളെ സർക്കാരിനൊപ്പമെന്ന പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്ന കണക്കാക്കുന്നവർ കുറവല്ല.

 ജോസഫ് പക്ഷത്തേക്ക്

ജോസഫ് പക്ഷത്തേക്ക്

ഇവരിൽ ഭൂരിഭാഗവും ജോസഫ് പക്ഷത്തിനൊപ്പം എത്തിയക്കും. വരാനുള്ളവരുടെ നീണ്ട ലിസ്റ്റ് ഉണ്ട്. പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആരുടേയും പേര് പറയുന്നില്ലെന്നായിരുന്നു ഇന്ന് ജോസഫ് വ്യക്തമാക്കിയത്. എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്ന സൂചനയാണ് പിജെ ജോസഫ് നൽകുന്നത്.

 ഭരണപ്രതിസന്ധി

ഭരണപ്രതിസന്ധി

അതേസമയം നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്ക് പല പഞ്ചായത്തുകളിലും ഭരണ പ്രതിസന്ധിയ്ക്ക് സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ജോസ് വിഭാഗത്തിന്റെ പുറത്താക്കലിന് വഴിവെച്ചിരിക്കുന്നത്. പുറത്തായതോടെ ഇനി പ്രസിഡന്റ് സ്ഥാനം ജോസ് പക്ഷം രാജിവെയ്ക്കില്ലെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
അവിശ്വാസത്തിന് വഴി തെളിയും

അവിശ്വാസത്തിന് വഴി തെളിയും

ഇതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസത്തിന് കളമൊരുങ്ങും. കോട്ടയം ജില്ലയിൽ കോൺഗ്രസിനും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും ജനപ്രതിനിധികളുടെ കാര്യത്തിൽ ഏകദേശം തുല്യ എണ്ണമാണ്. അതുകൊണ്ട് തന്നെ പകുതി പഞ്ചായത്തിലും അവിശ്വാസത്തിന് സാധ്യത തെളിയും.

 കോൺഗ്രസിന് ലഭിക്കും

കോൺഗ്രസിന് ലഭിക്കും

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് മത്സരിച്ചിരന്ന കൂടുതൽ സീറ്റുകൾ ഇനി കോൺഗ്രസിന് ലഭിക്കും. ജില്ലയിൽ 9 നിയമസഭ മണ്ഡലങ്ങളിൽ ആറെണ്ണം കേരള കോൺഗ്രസിന്റെ കൈവശമാണ്. ഇതിൽ കടുത്തുരുത്തി കൂടാതെ സിഎഫ് തോമസ് ജോസഫിനൊപ്പം ചേർന്നതോടെ രണ്ട് മണ്ഡലം മാത്രമാണ് ജോസഫ് പക്ഷത്തുള്ളത്.

 നാല് മണ്ഡലങ്ങൾ കോൺഗ്രസിന്

നാല് മണ്ഡലങ്ങൾ കോൺഗ്രസിന്

ഇത് ജോസഫ് വിഭാഗത്തിന് വിട്ട് കൊടുത്താൽ പോലും നാല് മണ്ഡലങ്ങൾ കോൺഗ്രസിന് ലഭിക്കും. പല മണ്ഡലങ്ങളും നേരത്തേ തന്നെ കോൺഗ്രസ് നോട്ടം വെച്ചതാണ്.
ഇതുവരെ മത്സരിക്കാൻ അവസരം ലഭിക്കാത്ത മുതിർന്ന നേതാക്കൾ ഈ സീറ്റുകൾ കൈയ്യടക്കാനുള്ള നീക്കം നടത്തും. കഴിഞ്ഞ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ 328 സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. ഇതും ഇക്കുറി കോൺഗ്രസിന് ലഭിക്കും.

 കോൺഗ്രസ് പ്രതീക്ഷ

കോൺഗ്രസ് പ്രതീക്ഷ

കോട്ടയം ഉൾപ്പെടെ മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിന്റെ മേധാവിത്വം അവസാനിപ്പിക്കേണ്ടത് കോൺഗ്രസിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. എന്നാൽ കെഎം മാണിയുടെ കരിസ്മയിൽ കോൺഗ്രസിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടിരുന്നില്ല.

 ഇരട്ടി ഗുണം

ഇരട്ടി ഗുണം

നേരത്തെ യുഡിഎഫിൽ നിന്ന് മാറി നിന്നപ്പോഴും കേരള കോൺഗ്രസിന് പിടിച്ച് നിൽക്കാനായത് കെഎം മാണിയെന്ന നേതാവ് ഉള്ളത് കൊണ്ട് മാത്രമായിരുന്നു.
നിലവിലെ പുറത്തക്കൽ അതുകൊണ്ട് തന്നെ യുഡിഎഫിനെ സംബന്ധിച്ച് ഇത് ഇരട്ടി ഗുണമാണ്

English summary
Cogress hope to contest in 4 assembly seats of Kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X