Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഹിന്ദുക്കളെ തകര്‍ക്കാന്‍ നീക്കം; കലാപക്കൊടി മഹേഷില്‍ നില്‍ക്കില്ല, കൂടുതല്‍ നേതാക്കള്‍

വിശ്വാസത്തിന്റെ പേരില്‍ കുറി തൊടുന്നവനും ക്ഷേത്രത്തില്‍ പോവുന്നവനും സംഘി പട്ടം നല്‍കുന്നവര്‍ക്ക് കാലം മാപ്പ് തരില്ലെന്നും ജ്യോതി പ്രസാദ് ഫേസ്ബുക്കില്‍ പറയുന്നു.

പത്തനംതിട്ട: കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി. നേതൃത്വത്തിനെതിരേ ഒന്നിനുപിറകെ ഒന്നായി വിമതശബ്ദങ്ങള്‍ ഉയരുന്നു. പാര്‍ട്ടിയില്‍ ഹിന്ദുക്കളെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പുതിയ ആരോപണം.

ഡിസിസി വൈസ് പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ വെട്ടൂര്‍ ജ്യോതിപ്രസാദ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിആര്‍ മഹേഷിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയുള്ള പുതിയ ആരോപണം.

വര്‍ഗീയവാദികള്‍ക്ക് ശക്തമായ സ്വാധീനം

പാര്‍ട്ടിയില്‍ വര്‍ഗീയ വാദികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് പറയുകയാണ് ജ്യോതിപ്രസാദ്. സംഘപരിവാറിനെതിരേ നിലപാടെടുക്കുന്ന നേതാക്കളെ സംഘപരിവാര്‍ ബന്ധം ചാര്‍ത്തി തകര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മാഫിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു

സിആര്‍ മഹേഷിന്റെ എല്ലാ അഭിപ്രായങ്ങളോടും തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞാണ് ജ്യോതിപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഹൈന്ദവരായ പാര്‍ട്ടി നേതാക്കളെ സംഘിവേഷം ചാര്‍ത്തി തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു മാഫിയ തന്നെ പാര്‍ട്ടിയിലുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആര്‍ക്കുവേണ്ടിയാണ് ഈ നീക്കം

കുറേ പേരെ പുകച്ച് പുറത്തുചാടിക്കാനും ഉന്‍മൂലനം ചെയ്യാനുമാണ് ഇത്തരം മാഫിയകളുടെ ശ്രമം. ഹിന്ദുക്കള്‍ സംഘപരിവാരത്തിന് കീഴില്‍ അണിനിരക്കുമ്പോള്‍ അതിനെ തടുക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും വേണ്ടിയാണെന്ന് ആത്മപരിശോധന നടത്തണം.

നേതാക്കള്‍ ആശങ്കയില്‍

വിശ്വാസത്തിന്റെ പേരില്‍ കുറി തൊടുന്നവനും ക്ഷേത്രത്തില്‍ പോവുന്നവനും സംഘി പട്ടം നല്‍കുന്നവര്‍ക്ക് കാലം മാപ്പ് തരില്ലെന്നും ജ്യോതി പ്രസാദ് ഫേസ്ബുക്കില്‍ പറയുന്നു. കോണ്‍ഗ്രസിലെ അപചയത്തിനെതിരേ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് സിആര്‍ മഹേഷ് രാജിവച്ചത്. കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിക്കെതിരേ തിരിയുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+