കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം

Google Oneindia Malayalam News

തിരുവനന്തപുരം: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891).

കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കെ എസ് ആർ ടി സി യുണിറ്റ് ഓഫീസർ ഉബൈദിനെയും ( 9495099910) ഈ വിഷയത്തിൽ ബന്ധപ്പെടാവുന്നതാണെന്നും ഡിജിപി അറിയിച്ചു.

ksrtc

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി.

കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാംകോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഗതാഗത മന്ത്രിയും കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറും ഉടൻ സംഭവസ്ഥലത്തെത്തും

English summary
coimbatatore bus accident; relatives of the deceaced should contact palakkad SP ASAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X