കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍
കോയമ്പത്തൂര്‍: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ബസ്സിന്റെ വലത് വശത്തിരുന്നവര്. ബസിന്റെ വലത് വശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്.
ഇടതുവശത്ത് ഇരുന്നവരില്‍ ഏറെ പേര്‍ക്കും നേരിയ പരിക്കാണ് ഏറ്റത്. പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ 21 പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 3.25 നാണ് അകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച് നിരതെറ്റിയ കണ്ടെയ്നര്‍ ലോറി എതിര് വശത്ത് കൂടി വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ അമിത ഭാരം കയറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ 19 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളാണ്. മരിച്ചവരില്‍ അഞ്ച് പേര് സ്ത്രീകളുമുണ്ട്. മരിച്ച രണ്ട് പേരുടെ മൃതദേഹം തിരുപ്പൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസ്സില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Recommended Video
അതേസമയം അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി രണ്ട് മന്ത്രിമാര്‍ ഉടന്‍ തിരുപ്പൂരിലേക്ക് പോകും. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന് എന്നിവരാണ് തിരുപ്പൂരിലേക്ക് പോകുക. ഇത് സംബന്ധിച്ച് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications