കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍

Google Oneindia Malayalam News

കോയമ്പത്തൂര്‍: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ബസ്സിന്‍റെ വലത് വശത്തിരുന്നവര്‍. ബസിന്‍റെ വലത് വശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്.
ഇടതുവശത്ത് ഇരുന്നവരില്‍ ഏറെ പേര്‍ക്കും നേരിയ പരിക്കാണ് ഏറ്റത്. പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ksrtcacc

അപകടത്തില്‍ 21 പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 3.25 നാണ് അകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച് നിരതെറ്റിയ കണ്ടെയ്നര്‍ ലോറി എതിര്‍ വശത്ത് കൂടി വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ അമിത ഭാരം കയറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ 19 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളാണ്. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളുമുണ്ട്. മരിച്ച രണ്ട് പേരുടെ മൃതദേഹം തിരുപ്പൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസ്സില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
Avinashi KSRTC : അപകടത്തെകുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നു | Oneindia Malayalam

അതേസമയം അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി രണ്ട് മന്ത്രിമാര്‍ ഉടന്‍ തിരുപ്പൂരിലേക്ക് പോകും. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ എന്നിവരാണ് തിരുപ്പൂരിലേക്ക് പോകുക. ഇത് സംബന്ധിച്ച് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

English summary
coimbatore accident developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X