• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളിയടക്കം അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ മുഹമ്മദ് ബഷീര്‍ പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. കെട്ടിട നിര്‍മാണ കരാറുകാരനാണ് ഇദ്ദേഹം. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളുമായി പോകുകയായിരുന്നു.

കാറിലുണ്ടായിരുന്ന തൊഴിലാളികള്‍ അന്യസംസ്ഥാനക്കാരാണ്. ഇവര്‍ക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. തൊഴിലാളികള്‍ ഒഡീഷക്കാരാണെന്ന് സൂചനയുണ്ട്. പോലീസ് വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്. ബഷീറിനെ ഒഴികെയുള്ള ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍.

കേരള രജിസ്‌ട്രേഷനിലുള്ള വാഗണ്‍ആര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. രണ്ടു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബഷീര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ലോറി ഡ്രൈവര്‍ തൃശ്‌നാപള്ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Coimbatore accident; Five Dead including Palakkad Native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X