• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

20 ആംമ്പുലന്‍സുകള്‍ തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയച്ചതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത് അപകടത്തില്‍പ്പെട്ടവരുടെയും മരണമടഞ്ഞവരുടെടെയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രമുമായി ബന്ധപ്പെടണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). കൂടുതല്‍ വിവരങ്ങള്‍ അറിയാം..

നമുക്ക് ഒത്തൊരുമിക്കാം

നമുക്ക് ഒത്തൊരുമിക്കാം

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് ഒത്തൊരുമിക്കാം.

എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പട്ടിക

അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരുടെ പട്ടിക

ക്യാമ്പ് ചെയ്യുന്നു

ക്യാമ്പ് ചെയ്യുന്നു

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു. കെ എസ് ആർ ടി സി യുണിറ്റ് ഓഫീസർ ഉബൈദിനെയും ( 9495099910) ഈ വിഷയത്തിൽ ബന്ധപ്പെടാവുന്നതാണ്. അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

എത്രയും വേഗം

എത്രയും വേഗം

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കിയിട്ടുണ്ട്.

cmsvideo
  ksrtc driver gireesh and baiju were once honoured by CMD | Oneindia Malayalam
  20 പേര്‍

  20 പേര്‍

  കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 20 പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടി വോള്‍വോ ബസ് ഡിവൈഡ‍ര്‍ മറികടന്ന് എത്തിയ കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

  വലത് വശത്ത്

  വലത് വശത്ത്

  അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ബസ്സിന്‍റെ വലത് വശത്തിരുന്നവരാണ്. ബസിന്‍റെ വലത് വശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു. ഒരു ദിവസം നേരത്തെ എത്തേണ്ടിയിരുന്ന ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ ഒരു ദിവസം വൈകിയായിരുന്നു ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്.

  ഫേസ്ബുക്ക് പോസ്റ്റ്

  മന്ത്രി കെകെ ശൈലജ

  എന്തു കണ്ടാലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവര്‍ ഇത് അറിയണം; തുറന്നെഴുത്തുമായി പ്രതിഭ എംഎല്‍എ

  കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍

  English summary
  Coimbatore bus accident; details about the passengers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more