കോയമ്പത്തൂര്‍ അപകടം; പാതിരാത്രി മരണം കൊണ്ടുപോയവരില്‍ ആ നന്മമരങ്ങളും
Recommended Video
പാലക്കാട്: കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കണ്ടെയ്‌നര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആ നന്മമരങ്ങളും. കെഎസ്ആര്‍ടിസി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടിഡി ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ മരണം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ബെംഗളൂരു-എറണാകുളം യാത്രക്കാര്‍ക്ക് സുപരിചിതരാണ് ഇരുവരും.

നേരത്തെ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രോഗിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കള്‍ എത്തുംവരെ കൂട്ടുനില്‍ക്കുകയും ചെയ്ത ഇരുവരുടെയും പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികളെ സഹായിക്കാനും ഇരുവരുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇരുവരെയും കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും പറയാനില്ല.
2018ല്‍ ബൈജുവും ഗിരീഷും യാത്രക്കാരിക്ക് നല്‍കിയ സഹായം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്നത്തെ എംഡി ടോമിന്‍ തച്ചങ്കരി ഇരുവരെയും അഭിനന്ദിച്ച് പ്രത്യേകം കത്തയക്കുകയും ചെയ്തു. 2018 ജൂണിലാണ് ഈ സംഭവം. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. യാത്രയ്ക്കിടെ ഒരാള്‍ വന്ന് തൃശൂരില്‍ നിന്ന് കയറിയ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് ബൈജുവിനെയും ഗിരീഷിനെയും അറിയിച്ചു. അപസ്മാരമായിരുന്നു. താക്കോല്‍ നല്‍കിയിട്ടും അസ്വസ്ഥത കുറഞ്ഞില്ല.
പിന്നീട് ബസ് ഹൊസൂറിലെ ജനന ആശുപത്രിയിലേക്ക് വിട്ടു. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചപ്പോള്‍ ഇരുവരും തയ്യാറായി. ബൈജുവും ഗിരീഷുമാണ് അന്ന് പണം കെട്ടിവച്ചത്. ഒരാള്‍ കൂടെ നില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ബൈജുവാണ് പിറ്റേന്ന് ബന്ധുക്കളെത്തും വരെ നിന്നത്. ഗിരീഷ് ബസ് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമായിരുന്നു.












Click it and Unblock the Notifications