കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ അപകടത്തില്‍ അനുശോചനമറിയിച്ച് മോദി; മനസും പ്രാര്‍ഥനയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം

  • By Desk
Google Oneindia Malayalam News

ദില്ലി: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് 19 മലയാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. ബസ് അപകടത്തില്‍ അതിയായു ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

20 ആംമ്പുലന്‍സുകള്‍ തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു20 ആംമ്പുലന്‍സുകള്‍ തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു

'തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. വേദനയോടെ ഈ സന്ദര്‍ഭത്തില്‍ എന്‍റെ മനസ്സും പ്രാര്‍ത്ഥനയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ'-പ്രാധനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

narendra-modi

Recommended Video

cmsvideo
ksrtc driver gireesh and baiju were once honoured by CMD | Oneindia Malayalam

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിന് അടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 19 പേര്‍ മരിച്ചു. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചിട്ടുണ്ട്.

എന്തു കണ്ടാലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവര്‍ ഇത് അറിയണം; തുറന്നെഴുത്തുമായി പ്രതിഭ എംഎല്‍എഎന്തു കണ്ടാലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവര്‍ ഇത് അറിയണം; തുറന്നെഴുത്തുമായി പ്രതിഭ എംഎല്‍എ

English summary
coimbatore bus accident; pm narendra modi condoles death of deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X