കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍

Google Oneindia Malayalam News

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടി വോള്‍വോ ബസ് ഡിവൈഡ‍ര്‍ മറികടന്ന് എത്തിയ കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

10 പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. 23 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റെന്നാണ് സൂചന. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയും 2 മന്ത്രിമാര്‍ തിരുപ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാനാണ് പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്.

മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവരോട് തമിഴ്നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇവര്‍ എത്രയും പെട്ടെന്ന് തിരിപ്പൂരിലേക്ക് തിരിക്കും. മന്ത്രിമാരുടെ നേതൃത്വത്തിലാവും തുടര്‍ന്നുള്ള നടപടികള്‍ പുരോഗമിക്കുക.

അനുശോചനം

അനുശോചനം

മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹൈല്‍പ് ലൈന്‍

ഹൈല്‍പ് ലൈന്‍

അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡിടിഒയുടെ നമ്പറാണിത്. കുടുതൽവിശദ വിവരങ്ങൾ അറിയാനായി കൺട്രോൾ റൂം നമ്പറായ - 0471-2463799, 9447071021 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

വലത് വശത്ത്

വലത് വശത്ത്

അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ബസ്സിന്‍റെ വലത് വശത്തിരുന്നവരാണ്. ബസിന്‍റെ വലത് വശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു. ഒരു ദിവസം നേരത്തെ എത്തേണ്ടിയിരുന്ന ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ ഒരു ദിവസം വൈകിയായിരുന്നു ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്.

11 പേരെ

11 പേരെ

മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടിഡി ഗിരീഷും മരിച്ചുവെന്നാണ് വിവരം. 20 മൃതദേഹങ്ങളും അവിനാശിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Recommended Video

cmsvideo
Avinashi KSRTC : അപകടത്തെകുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നു | Oneindia Malayalam
ഡ്രൈവര്‍ ഹാജരായി

ഡ്രൈവര്‍ ഹാജരായി

പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. അപകടത്തിനിടയാക്കിയ ലോറിയിലെ ഡ്രൈവര്‍ പാലക്കാട് സ്വേദശി ഹേമരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്.

പിണറായി വിജയന്‍

ഫേസ്ബുക്ക് പോസ്റ്റ്

കെഎസ്ആര്‍ടിസി

ഫേസ്ബുക്ക് പോസ്റ്റ്

 അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയിഡ് അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

 കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

English summary
coimbatore bus accident:two minister will go to tirupur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X