കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 19 പേര്‍ മരിച്ച സംഭവത്തില്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് അവിനാശിയില്‍ വച്ച് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചു. ഡിവൈഡര്‍ മറികടന്ന് ലോറി എത്തിയതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്നും മന്ത്രി അറിയിച്ചു.

ksrtc-

കെ എസ് ആർ ടി സി യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖകരമായ ദിവസത്തിലുടെയാണോ ഞങ്ങൾ കടന്നു പോകുന്നതെന്നും ഭയക്കുന്നുവെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ബാംഗ്ളൂരിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച കെ എസ് ആർ ടി സി യുടെ മൾട്ടി ആക്സിൽ ബസിലേക്ക് കോയമ്പത്തൂർ അവിനാശിക്കടുത്ത് വച്ച് ദിശതെറ്റിയെത്തിയ കണ്ടെയ്നർ ലോറി ഇടിക്കുകയും പ്രസ്തുത കണ്ടെയ്നർ ബസിന് മുകളിലേക്ക് മറിയുകയും ചെയ്തെന്നാണ് കെഎസ്ആര്‍ടിസിയും വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
ksrtc driver gireesh and baiju were once honoured by CMD | Oneindia Malayalam

അപകടത്തിൽപെട്ടവർക്ക് വേണ്ട ചികിത്സാസഹായം നൽകാനുള്ള നടപടികൾ ബഹു: ഗതാഗത മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ചിട്ടുണ്ട്.
കുടുതൽവിശദ വിവരങ്ങൾ അറിയാനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..

പാലക്കാട് യുണിറ്റ് ഓഫീസർ _ ശ്രീ ഉബൈദ് - 9495099910

കൺട്രോൾ റൂം - 0471-2463799
9447071021

English summary
coimbatore ksrtc bus accident help line number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X