ആസിഡ് ഒഴിച്ച്, കഴുത്തറുത്ത് മൂന്ന് പേരെ കൊന്നു... കോട്ടയത്ത്
കോട്ടയം: ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായം മണര്‍കാട് പാറമ്പുഴയിലാണ് സംഭവം.
തിരുത്തിപ്പടി മുലേപ്പറമ്പില്‍ ലാലപ്പന്‍, ഭാര്യ പ്രസന്ന, മകന്‍ പ്രവീണ്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ നടത്തുന്ന ഡ്രൈക്ലീനിംഗ് കടയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴുത്തറുത്ത കൊലചെയ്യപ്പെട്ട നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും. ശരീരത്തില്‍ ആസിഡ് ഒഴിച്ചതിന് ശേഷമാണ് കഴുത്തറുത്ത് കൊല നടത്തിയിട്ടുള്ളത്. ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ല.
റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ട ലാലപ്പന്‍. ഭാര്യ പ്രസന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഹെഡ് നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളിയുമായി കഴിഞ്ഞ ദിവസം എന്തോ വിഷയത്തില്‍ തര്‍ക്കം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഡ്രൈക്ലീനിംഗ് കടയില്‍ രാവിലെ ഇടപാടുകാര്‍ എത്തിയപ്പോഴാണ് മൂന്ന് പേരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ ഒറ്റക്കായിരിക്കില്ല കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications