കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യവും: മലയാളി ദിനംപ്രതി അകത്താക്കുന്ന മാലിന്യങ്ങള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപും: പണം കൊടുത്ത് വിഷം വാങ്ങി ഭക്ഷിക്കുകയും കുടുക്കുകയും ചെയ്യേണ്ടി വരുന്ന ഗതികേടിലാണ് മലയാളികള്‍. ബെഡ്‌കോഫി മുതല്‍ അത്താഴം വരെ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ എന്തൊക്കെ വിഷവസ്തുക്കളാണ് മലയാളി ദിനം പ്രതി അകത്താക്കുന്നതിന് ഒരു കണക്കും ഇല്ല. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.

സമീപദിവസങ്ങളില്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ ടണ്‍കണക്കിന് മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണി പരിപാടിയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. മീനില്‍ മാത്രമല്ല, വെളിച്ചെണ്ണയിലും കറിപ്പൊടികളിലുമെല്ലാം മാരക വിഷങ്ങളാണ് ചേര്‍ക്കുന്നത്. ഇ്‌പ്പോഴിതാ ശുദ്ധമെന്ന് കരുതി നാം വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തില്‍ മാരക വിഷവസ്തുക്കളും മനുഷ്യവിസര്‍ജ്ജങ്ങളും അടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പരിശോധന

പരിശോധന

ശുദ്ധമെന്ന് കരുതി മലയാളികള്‍ പണം കൊടുത്ത് വാങ്ങികുടിക്കുന്ന കുപ്പിവെള്ളങ്ങള്‍ അത്ര ശുദ്ധമല്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത വെള്ളം വില്‍പ്പന നടത്തുന്നതായി നിരന്തരം പരാതികള്‍ ലഭിച്ചതോടെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

കോളിഫോം ബാക്ടീരിയ

കോളിഫോം ബാക്ടീരിയ

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മനുഷ്യവിസര്‍ജമടക്കം കല്‍ന്ന കുപ്പിവെള്ളമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കുപ്പിവെള്ളത്തില്‍ വര്‍ധിച്ച തോതില്‍ കോളിഫോം ബാക്ടീരിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഈ വര്‍ഷം ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായിരുന്നു പരിശോധനക്കായി കുപ്പിവെള്ളം ശേഖരിച്ചിരുന്നത്.

പിന്‍വലിക്കും

പിന്‍വലിക്കും

പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിക്കാ നിര്‍ദ്ദേശം നല്‍കി. കുടിക്കുന്നവര്‍ക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കുപ്പിവെള്ളം വിപണിയിലെത്തിച്ചവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പിടിക്കപ്പെട്ടവര്‍

പിടിക്കപ്പെട്ടവര്‍

നേരത്തേ സുരക്ഷിതമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന നാല് കമ്പനികള്‍ അധികൃതരുടെ പരിശോധനയില്‍ കുടുങ്ങിയിരുന്നു. ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയും യാതൊരു പരിശോധനയും കൂടാതെ വില്‍ക്കുന്ന നാല് കമ്പനികളോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ആവശ്യപ്പെടുകയും ഇവര്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചിരുന്നു.

പേര് പുറത്തുവിട്ടില്ല

പേര് പുറത്തുവിട്ടില്ല

പൂട്ടാന്‍ പറഞ്ഞ നാല് കമ്പനികള്‍ക്ക് പുറമെ സുരക്ഷിതമല്ലാത്ത വെള്ളം വില്‍ക്കുന്ന വേറെ പത്ത് കമ്പനികളും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കുന്നതുവരെ ഇവരോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടു. പരിശോധനയില്‍ കുടുങ്ങിയ കമ്പനികളുടെ പേര് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്ത് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കമ്പനികളുടെ പേര് പുറത്ത് വിട്ടിട്ടില്ല.

കേസുകള്‍

കേസുകള്‍

പരിശോധനിയില്‍ പിടിക്കപ്പെടാറുണ്ടെങ്കിലും വകുപ്പിന്റെ നിയമനടപടികള്‍ അത്ര കാര്യക്ഷമമല്ല എന്ന ആരോപണം ഉണ്ട്. 2014 മുതലുള്ള കേസുകള്‍ വിവിധ കോടതികളില്‍ കെട്ടികിടക്കുന്നുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പേര് മാറ്റി കമ്പനികള്‍ വീണ്ടും വിപണിയില്‍ എത്തും. അതതു സ്ഥലത്തെ ആര്‍ഡിഓമാരാണ് വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത്.

രാജ്യത്ത്

രാജ്യത്ത്

രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു അമേരിക്കന്‍ സ്ഥാപനം 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തറിഞ്ഞത്. ഇന്ത്യയടക്കമുള്ള 9 രാജ്യങ്ങളിലെ കുപ്പിവെള്ളവും ഇവര്‍ പഠന വിധേയമാക്കിയിരുന്നു.

രോഗകാരണം

രോഗകാരണം

കേരളത്തില്‍ ഇന്ന് അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്. അതില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്. അര്‍ബുദത്തിനും ബീജത്തിന്റെ അളവ്കുറക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്നതുമായ വിഷവസ്തുക്കളാണ് കുപ്പിവെള്ളം പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്

കേന്ദ്രം

കേന്ദ്രം

2016-17 കാലയളവില്‍ കേന്ദ്രം 743 വെള്ളകുപ്പികള്‍ സാംപിളുകളായെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. 743 ല്‍ 224 സാംപികളുകളും മലിനപ്പെട്ടതാണെന്ന് അന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോററ്റിയാണ് അന്ന് പരിശോധന നടത്തിയത്. തുടര്‍ന്ന് 131 കുപ്പിവ്വെള്ള നിര്‍മാതാക്കളുടെ പേരില്‍ അന്ന് കേസെടുക്കുകയും ചെയ്തു

English summary
coliform bacteria in mineral water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X