കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണി ഇടാത്തതല്ല ഇടുന്നതാണോ അനാശാസ്യകരം? ചുരിദാറിട്ടതിന് 5000 രൂപ പിഴ

  • By Gowthamy
Google Oneindia Malayalam News

സാരി യൂണിഫോമായ സ്വാശ്രയ കോളേജില്‍ ചുരിദാര്‍ ധരിച്ചതിന് വിദ്യാര്‍ഥിനികളില്‍ നിന്ന് 5000 രൂപ പിഴ ആവശ്യപ്പെട്ടതായി വിവരം. തെക്കന്‍ കേരളത്തിലെ പ്രമുഖ കോളേജിലാണ് സംഭവം. പിഴ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ വിദ്യാര്‍ഥിനികളെ ഡീബാര്‍ ചെയ്യുമെന്നാണ് അധികൃതരുടെ ഭീഷണി.

കോളേജിന് പുറത്തുള്ള പരിപാടിയില്‍ ചുരിദാര്‍ ധരിച്ചതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. പിഴ വ്യക്തമാക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് കിട്ടയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. അന്വേഷിച്ച് ചെന്നപ്പോഴാണ് .ാഥാര്‍ത്ഥ്യം അറിയുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പിഴ 5000 രൂപ

പിഴ 5000 രൂപ

സാരി യൂണിഫോമായ സ്വാശ്രയ കോളേജില്‍ ചുരിദാര്‍ ധരിച്ചതിനാണ് കോളേജ് അധികൃതര്‍ പിഴ ഇടാക്കിയിരിക്കുന്നത്. 5000 രൂപയാണ് പിഴ ചുമത്ത്യിരിക്കുന്നത്.

ചുരിദാര്‍ ധരിച്ചതിന്

ചുരിദാര്‍ ധരിച്ചതിന്

കോളേജിന് പുറത്തുള്ള പരിപാടിയില്‍ വിദ്യാര്‍ഥിനികള്‍ സാരി ധരിച്ച് ചെന്നതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. കുട്ടികള്‍ അനാശാസ്യകരമായി പെരുമാറി എന്നാണ് ഇതിനെ കുറിച്ച് പ്രിന്‍സിപ്പല്‍ പറയുന്നത്.

ഗുരുതര കുറ്റം

ഗുരുതര കുറ്റം

മക്കള്‍ പഠിക്കുന്ന കോളേജില്‍ നിന്ന് കത്ത് കിട്ടയപ്പോള്‍ രക്ഷിതാക്കള്‍ ഞെട്ടി. ഗുരുതര കുറ്റമാണ് കുട്ടികള്‍ ചെയ്തതെന്നാണ് അധികൃതര്‍ കത്തില്‍ കവ്യക്തമാക്കിയിരിക്കുന്നത്.

അക്ഷന്തവ്യമായ കുറ്റം

അക്ഷന്തവ്യമായ കുറ്റം

വിദ്യാര്‍ഥിനികള്‍ ചെയ്തിരിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണെന്നും കോളേജിന്റെ വസ്ത്രധാരണ കോഡില്‍ വെളളം ചേര്‍ത്തിരിക്കുകയാണെന്നും കത്തില്‍ പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.

ഡീബാര്‍ ചെയ്യുമെന്ന് ഭീഷണി

ഡീബാര്‍ ചെയ്യുമെന്ന് ഭീഷണി

ശനിയാഴ്ചയ്ക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടാം തീയതി മുതല്‍ വിദ്യാര്‍ഥിനികളെ ഡീബാര്‍ ചെയ്യുമെന്നും കത്തില്‍ ഭീഷണിയുണ്ട്. കത്തിനു പിന്നാലെ ചില രക്ഷിതാക്കളെ കോളേജില്‍ നിന്ന് വിളിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്.

സൗകര്യത്തിനായി

സൗകര്യത്തിനായി


ചൊവ്വാഴ്ച കോളേജിന് പുറത്തു നടന്ന ഒരു മെഡിക്കല്ഡ പോസ്റ്റിങിന് പോയപ്പോള്‍ സൗകര്യാര്‍ഥം വിദ്യാര്‍ഥിനികള്‍ ചുരിദാര്‍ ധരിച്ചിരുന്നു. മഴയായതിനാലാണ് ചുരദാര്‍ ധരിച്ചതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഇതാണ് പര്‍വതീകരിച്ച് കാണിക്കുന്നതെന്നും വിദ്യാര്‍ഥിനികള്‍.

 സാരി സര്‍ക്കുലര്‍

സാരി സര്‍ക്കുലര്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ അധ്യാപകനാണ് പ്രിന്‍സിപ്പല്‍. തിരുവനന്തപുരത്ത് അധ്യാപകനായിരുന്നപ്പോഴും പെണ്‍കുട്ടികള്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് അദ്ദേഹം സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

English summary
collage asked fine for wearing churidar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X