വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക്; നിലപാട് വ്യക്തമാക്കി കാനം
പത്തനംതിട്ട: വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ വിദേശത്ത് നേതൃ പരിശീലനത്തിന് പോകുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ അത്രവലിയ വിഷയമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ജപ്പാന് സന്ദര്‍ശനം വിവാദമായതിന് പിന്നാലെ വിദ്യാര്‍ഥി യൂണിയന് നേതാക്കളെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തയക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ വീണ്ടും കുരുക്കിലായിരിക്കുകയാണ്. 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന് ചെയര്മാന്മാരെയാണ് നേതൃപരിശീലനത്തിനെന്ന പേരില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്.
കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'
അടുത്ത മാസം ലണ്ടനിലേക്ക് പോകുന്നതിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഉദാഹരമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ മുടങ്ങിക്കിടക്കവെയാണ് അനാവശ്യ ചെലവുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഴുപത് സര്‍ക്കാര്‍ കോളജുകളിലെ ചെയര്മാന്മാരെയാണ് ലണ്ടനിലേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ കൂടുതലും എസ്എഫ്ഐ നേതാക്കളാണ്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ യൂണിയന് ചെയര്മാന്മാരെ വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ അയക്കുന്നത്. ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയിലാണ് പരിശീലനം. ചെയര്മാന്മാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നല്കാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.