കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ ലണ്ടനിലേക്ക്; ചെലവ് പൊതുഖജനാവില്‍ നിന്ന്, ധൂര്‍ത്ത് വിവാദം വീണ്ടും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയക്കമുള്ള മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍. സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐ നേതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുന്നുവെന്ന് ആരോപണം. സര്‍ക്കാര്‍ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് നേതൃപരിശീലനത്തിനെന്ന പേരില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്.

അടുത്ത മാസം ലണ്ടനിലേക്ക് പോകുന്നതിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഉദാഹരമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിക്കിടക്കവെയാണ് അനാവശ്യ ചെലവുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു...

കൂടുതലും എസ്എഫ്‌ഐ നേതാക്കള്‍

കൂടുതലും എസ്എഫ്‌ഐ നേതാക്കള്‍

എഴുപത് സര്‍ക്കാര്‍ കോളജുകളിലെ ചെയര്‍മാന്‍മാരെയാണ് ലണ്ടനിലേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ കൂടുതലും എസ്എഫ്‌ഐ നേതാക്കളാണ്. സംസ്ഥാനത്തെ മിക്ക കോളജ് യൂണിയനുകളും എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലായതാണ് യാത്രയില്‍ എസ്എഫ്‌ഐനേതാക്കള്‍ എണ്ണം കൂടാന്‍ കാരണം.

 ഇങ്ങനെ ഒരു യാത്ര ആദ്യം

ഇങ്ങനെ ഒരു യാത്ര ആദ്യം

അടുത്തമാസമാണ് ലണ്ടനിലേക്കുള്ള യാത്ര. ആദ്യമായിട്ടാണ് ഇത്തരത്തില്‍ യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ അയക്കുന്നത്. ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയിലാണ് പരിശീലനം. ചെയര്‍മാന്‍മാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

പണം ഖജനാവില്‍ നിന്ന്

പണം ഖജനാവില്‍ നിന്ന്

സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെച്ചപ്പെട്ട പരിശീലനത്തിന് ഏറെ സാധ്യതയുള്ളപ്പോഴാണ് ലണ്ടനിലേക്കുള്ള യാത്ര. ഇത് ധൂര്‍ത്താണെന്ന് ആരോപിച്ച് എസ്എഫ്‌ഐ ഇതര വിദ്യാര്‍ഥി സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി.

 സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുന്നു

സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുന്നു

സര്‍ക്കാരിന്റെ തീരുമാനം ധൂര്‍ത്താണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നതിനോട് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ധവളപത്രം ഇറക്കാന്‍ യുഡിഎഫ്

ധവളപത്രം ഇറക്കാന്‍ യുഡിഎഫ്

അടുത്ത വെള്ളിയാഴ്ച സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യക്തമാക്കി ധവള പത്രം ഇറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ തങ്ങളെ കുറ്റപ്പെടുത്തുന്നത് യാഥാര്‍ഥ്യം അറിയാത്തവരാണെന്ന് എസ്എഫ്‌ഐ പ്രതിനിധികള്‍ പറയുന്നു. യൂണിയന്‍ നിയന്ത്രിക്കുന്ന മറ്റ് സംഘടനാ നേതാക്കളും യാത്രയിലുണ്ട്.

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

English summary
Collage Union Chairman London Trip; Ramesh Chennithala Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X