കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലം തകര്‍ന്നത് പിണറായിയുടെയും സംഘത്തിന്റെയും അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണം: കെ സുധാകരന്‍

Google Oneindia Malayalam News

കോഴിക്കോട്: മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളില്‍ നിന്നും സി പി എം കൈയ്യിട്ട് വാരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ പ്രതികരണം.

വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെവിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെ

കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു.പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്.

kerala

എല്ലാ പദ്ധതികളില്‍ നിന്നും സി പി എം കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണ്- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും രംഗത്തെത്തി. ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകര്‍ന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞുു.

ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?
അങ്ങിനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു - പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഇന്ന് രാവിലെയാടെയാണ് മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്നത്. പുഴയില്‍ മലപ്പുറം ജില്ലയിലെ ഭാഗത്ത് നിര്‍മ്മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലത്തിന്റെ നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് സംഭവത്തില്‍ പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെ ആര്‍ എഫ് ബി പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മ കുടുംബശ്രീയിലായിരുന്നു, സ്ത്രീകളായത് കൊണ്ട് തെറ്റിപിരിയുമെന്ന് ആളുകള്‍ കരുതിയെന്ന് സുരഭിഅമ്മ കുടുംബശ്രീയിലായിരുന്നു, സ്ത്രീകളായത് കൊണ്ട് തെറ്റിപിരിയുമെന്ന് ആളുകള്‍ കരുതിയെന്ന് സുരഭി

ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി അറിയിക്കുന്നത്. ഉടൻ തന്നെ ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.

Recommended Video

cmsvideo
തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

English summary
collapse of bridge is latest example of corruption of Pinarayi and his gang Says K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X