കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ആശുപത്രിയില്‍ സംഭവിച്ചത്; ലിനിയുടെ മരണത്തോടെ കടുത്ത ആശങ്കയില്‍ സഹപ്രവര്‍ത്തകര്‍

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര: ലിനിയുടെ മരണത്തോടെ കടുത്ത ആശങ്കയില്‍ സഹപ്രവര്‍ത്തകര്‍ . അന്ന് ആശുപത്രിയില്‍ സംഭവിച്ചത് ഇങ്ങനെ .മെയ് നാല് വെള്ളിയാഴ്ച പതിവുപോലെ ഒപിയില്‍ തിരക്കുള്ള പതിനൊന്ന് മണി സമയത്ത് പനിയുമായെത്തിയ ഒരു രോഗിയുടെ രക്ത സാമ്പിള്‍ എടുക്കുകയും സാധാരണ ഗതിയില്‍ രോഗികള്‍ക്ക് നല്‍കുന്ന പരിചരണം മാത്രമേ ലിനിയും സഹപ്രവര്‍ത്തകരും ചെയ്തിരുന്നുള്ളൂ. പനി ഛര്‍ദ്ദി ലക്ഷണങ്ങളോടെ എത്തിയ കടിയങ്ങാട് സൂപ്പിക്കട സ്വദേശിയായ യുവാവിനെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.


നിരീക്ഷണത്തിലായിരുന്ന സാബിത്ത് എന്ന യുവാവിനെ അഞ്ചാം തിയ്യതി ഏഴ് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സാബിത്ത് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. എന്നാല്‍ അതേ വീട്ടില്‍ തന്നെ മറ്റൊരു മരണം കൂടി സംഭവിച്ചതോടെയാണ് സംശയത്തിന്റെ കണികകള്‍ വീഴുന്നതും അന്വേഷണം ആരംഭിക്കുന്നതും. ഇതോടെ എല്ലാ തലത്തിലും ഭീതി പരക്കാന്‍ തുടങ്ങി. പ്രേദശത്ത് പനി മരണങ്ങള്‍ നിത്യ സംഭവമാവുകയും പനിയുടെ ഉറവിടംവും രോഗാണുവിനെ തിരിച്ചറിയാത്തതും ഉത്കണ്ഠയുടെ നിമിഷങ്ങളായിരുന്നു സമൂഹമാകെ.

lini

ഭരണകൂടവും ആരോഗ്യവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തനമാരംഭിച്ച സമയത്താണ് കഴിഞ്ഞ വ്യാഴാഴ്ച സാബിത്തിനെ പരിചരിച്ച നേഴസ് ലിനിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളെജിലെയും ചികിത്സക്കൊടുവില്‍ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. ലിനിയുടെ മരണം

അന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നെഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും കടുത്ത ആശങ്കയാണ് വരുത്തിയത്. അന്ന് ലിനിയോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സാദിയ വേദനയോടെയാണ് ലിനിയെ ഓര്‍ക്കുന്നത്.


എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്തു തീര്‍ക്കുന്ന വിനയാന്വിതയായ എല്ലാവരോടും നല്ലരീതിയില്‍ പെരുമാറുന്ന ലിനി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു. യാതൊരു പ്രത്യേക മുന്‍കരുതലുമില്ലാതെ രോഗികളെ പരിചരിച്ച ജീവനക്കാര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. സഹപ്രവര്‍ത്തകയുടെ മരണവും രോഗം ഇനിയാര്‍ക്ക് എന്ന ഭയവും ഡ്യൂട്ടിക്ക് വരാന്‍ തന്നെ താല്പര്യമില്ലാത്ത അവസ്ഥയിലാണ് ജിവനക്കാര്‍. എന്നാല്‍ തങ്ങളണിഞ്ഞ യൂണിഫോമിനോടും ചൊല്ലിയ പ്രതിഞ്ജയോടുമുള്ള പ്രതിബദ്ധതയും ജനങ്ങളോടുള്ള കടപ്പാടും കാരണം ഇവര്‍ എല്ലാവരും സ്വന്തം ജിവന്‍പോലും പണയപ്പെടുത്തി ജോലിക്കെത്തുന്നു.


സാബിത്തിന്റെ രക്ത പരിശോധന നടത്തിയ താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരും ആശങ്കയിലാണ്. പതിവുരീതിയിലുള്ള മുന്‍കരുതലുകള്‍ മാത്രമേ അവിടെയും ഉണ്ടായുള്ളൂ. സാധാരണ ഗതിയില്‍ ഹാന്‍ഡ് ഗ്ലൗസും കോട്ടും മാത്രമാണ് ലാബിലെ ജീവനക്കാര്‍ ഉപയോഗിക്കാറ്്. അന്നും അതുമാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പറയുന്നു. ഇന്ന് ആശങ്കയുടെ ചിത്രം ആശുപത്രിയിലേക്ക് കടക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയും. ജിവനക്കാരെല്ലാം കടുത്ത മുന്‍കരുതലിലാണ്.

Recommended Video

cmsvideo
Nipah Virus : മരണക്കിടക്കയിൽ ലിനിയുടെ കത്ത് വൈറൽ | Oneindia Malayalam


ലാബിലെ ജീവനക്കാരെല്ലാം ഗ്ലൗസ് മാസ്‌ക് കോട്ട് ഏപ്രണ്‍ തുടങ്ങയവ ധരിച്ചാണ് ഡ്യൂട്ടിയിലുള്ളത്. ആശുപത്രിയിലെ എല്ലാ ജീവനക്കാരും തികഞ്ഞ മുന്‍കരുതലിലാണ്. മാസ്‌കും ശരീരം മുഴുവന്‍ മൂടിയ നിലയിലുള്ള ഓവര്‍കോട്ടുകളും ഉപയോഗിച്ചാണ് ജോലിയെടുക്കുന്നത്. ഭയവിഹ്വലതകള്‍ മാറാതെ രോഗികളും എത്തുന്നില്ല.

English summary
colleagues are deeply concerned about lini's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X