കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്‍റെയും ബെന്നറ്റിന്‍റെയും പത്രിക സ്വീകരിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന്റെയും പത്രികകള്‍ സ്വീകരിച്ചു. എന്നാല്‍ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേയും സ്വതന്ത്രന്റെയും പത്രികകള്‍ സ്വീകരിച്ചിട്ടില്ല. ചൊവ്വാഴ്ച (മാര്‍ച്ച് 25) രാത്രി 10.45 ഓടെ കോട്ടയത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ പത്രികയും വരണാധികാരി സ്വീകരിച്ചു.

സത്യവാങ്മൂലത്തില്‍ ഭാര്യയുടെ ആസ്തി മറച്ചുവെച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് ശശി തരൂരിന്റെ പത്രിക സ്വീകരിയ്ക്കുന്നതില്‍ തര്‍ക്കം ഉണ്ടായത്. കാരക്കോണം മെഡിക്കല്‍ കൊളെജുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യം മറച്ച് വച്ചെന്നായിരുന്നു ബെന്നറ്റ് എബ്രഹാമിനെതിരെയുള്ള ആരോപണം.

Bennet, Sashi Tharoor

ഭാര്യയുടെ ആസ്തി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമില്ലെന്ന് ശശിതരൂര്‍ വിശദീകരണം നല്‍കി. കേസുകള്‍ സംബന്ധിച്ച് തനിയ്ക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്ന് ബെന്നറ്റും പറഞ്ഞു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പത്രികകള്‍ സ്വീകരിച്ചത്.

ബിന്ദു കൃഷ്ണ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു പേജ് മാറ്റി പകരം മറ്റൊന്ന് ചേര്‍ത്തുവെന്നായിരുന്നു ആരോപണം. ഇന്ന് രാവിലെ (മാര്‍ച്ച് 26) 11 മണിയ്ക്ക് ഹിയറിംഗില്‍ പത്രിക സ്വീകരിയ്ക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കും.

English summary
District Collector accept Sashi Tharoor's nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X