കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഘവന്‍ എംപിയുടെ 'ഭീഷണി', കളര്‍ക്ടര്‍ ബ്രോയുടെ മാപ്പ്... ആ മാപ്പൊന്ന് കാണണം!!!

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ ആളാണ് കോഴിക്കോട് എംപി എംകെ രാഘവന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കും എന്നായിരുന്നു ഭീഷണി.

Read Also: കളക്ടര്‍ ബ്രോ Read Also: കളക്ടര്‍ ബ്രോ "വില്ലനാകുന്നോ"...? നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി

കളക്ടര്‍ തനിയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു, എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നില്ല, ബില്ലുകള്‍ പാസാക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും എംകെ രാഘവന്‍ ഉന്നയിച്ചിരുന്നു. കളക്ടര്‍ പിആര്‍ഡി വഴി പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു എംപിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.

'കളക്ടര്‍ ബ്രോ' എന്ന് വിളിയ്ക്കപ്പെടുന്ന ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ,എംപിയ്ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ ഒരു മറുപടിയാണ് കൊടുത്തത്. മാപ്പ് പറഞ്ഞില്ല, മാപ്പിന്റെ ചിത്രം ഇട്ടു... അതും കുന്നംകുളത്തിന്റെ മാപ്പ്!!!!

എന്‍ പ്രശാന്ത്

എന്‍ പ്രശാന്ത്

കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് കളക്ടര്‍ ബ്രോ എന്നാണ് അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ആളാണ് കളക്ടര്‍. അതിനിടയിലാണ് ഈ പേര് വീണ് കിട്ടിയതും!

കളക്ടറുടെ മാപ്പ്

കളക്ടറുടെ മാപ്പ്

കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കും എന്നായിരുന്നു എംപി എംകെ രാഘവന്റെ ഭീഷണി. കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു കളക്ടര്‍ ബ്രോയുടെ പ്രതികരണം.

കളക്ടറുടെ ഫേസ്ബുക്കിലോ?

കളക്ടറുടെ ഫേസ്ബുക്കിലോ?

കളക്ടര്‍ കോഴിക്കോട് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. എന്നാല്‍ അതിലല്ല, സ്വന്തം സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു കളക്ടറുടെ പരിഹാസം.

സിപിഎം കളക്ടര്‍

സിപിഎം കളക്ടര്‍

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു പ്രശാന്തിനെ ഒരിയ്ക്കല്‍ വിശേഷിപ്പിച്ചത് 'സിപിഎം കളക്ടര്‍' എന്നായിരുന്നു. കെസി അബു വിളിയ്ക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു അബുവിന്റെ വിമര്‍ശനത്തിന് കാരണം.

എംപിയുടെ പ്രശ്‌നം

എംപിയുടെ പ്രശ്‌നം

എംപി ഫണ്ടില്‍ നിന്നുള്ള പദ്ധതികള്‍ പൂര്‍ത്തിയായിട്ടും ജില്ലാ കളക്ടര്‍ കരാറുകാര്‍ക്ക് ഫണ്ട് അനുവദിയ്ക്കുന്നില്ലെന്നതാണ് എംകെ രാഘവന്റെ പരാതി. ഇത് ജില്ലാ കളക്ടര്‍ ഇടപെട്ട് അനാവശ്യ പരിശോധനകളുടെ പേരില്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നും എംപി ആരോപിയ്ക്കുന്നു.

പരിശോധിച്ചിട്ട് മതി

പരിശോധിച്ചിട്ട് മതി

അനാവശ്യ പരിശോധനയല്ല, ആവശ്യമായ പരിശോധനകള്‍ തന്നെയാണ് നടത്തുന്നത് എന്നാണ് കളക്ടറുടെ പക്ഷം. പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഫണ്ട് അനുവദിയ്ക്കൂ എന്നും കളക്ടര്‍ വ്യക്തമാക്കി.

കളക്ടറില്ലാത്ത അവലോകന യോഗം

കളക്ടറില്ലാത്ത അവലോകന യോഗം

ജില്ലാ കളക്ടറുടെ അസാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ എംപി കടുത്ത പ്രതിഷേധം ഉയര്‍ത്തി. ഫണ്ട് അനുവദിയ്ക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍ തന്റെ അഭിപ്രായങ്ങള്‍ പരിഗണിയ്ക്കുന്നില്ലെന്നും എംപി ആക്ഷേപം ഉന്നയിച്ചിരുന്നു.

കളക്ടറുടെ കുറിപ്പ്

കളക്ടറുടെ കുറിപ്പ്

എംപിയുടെ വിമര്‍ശനത്തിന് അല്‍പനേരത്തിന് ശേഷം കളക്ടറുടെ മറുപടി വന്നു. എംപിയുടെ നേതൃത്വത്തില്‍ ചിലര്‍ എത്തി ഫണ്ട് പാസാക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. ജീവനക്കാര്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിയ്ക്കാനുള്ള സാഹചര്യം ഒരുക്കും എന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എംപി കുടുങ്ങി?

എംപി കുടുങ്ങി?

ഇതോടെയാണ് എംപി എംകെ രാഘവന്‍ വാര്‍ത്താസമ്മേളനവുമായി രംഗത്തിറങ്ങിയത്. കളക്ടര്‍ പിആര്‍ഡിയും സോഷ്യല്‍മീഡിയയും ഉപയോഗിച്ച് തനിയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ് എന്നായിരുന്നു ആക്ഷേപം.

ഒന്നും ചെയ്യാന്‍ പറ്റില്ല

ഒന്നും ചെയ്യാന്‍ പറ്റില്ല

പദ്ധതികള്‍ പരിശോധിച്ചതിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതി എന്ന കളക്ടറുടെ തീരുമാനത്തിനെതിരെ എംപിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. പരിശോധനകളെ 'അനാവശ്യ പരിശോധനകള്‍' എന്ന് പറഞ്ഞ് തള്ളിക്കളയാനും ആവില്ല.

കളക്ടര്‍ ബോയുടെ പോസ്റ്റ്

ഇതാണ് കളക്ടര്‍ ബ്രോയുടെ മാപ്പ്... നല്ല അസ്സല്‍ കുന്നംകുളം മാപ്പ്!!!

English summary
Collector Bro gave funny reply to MK Raghavan through his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X