കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലക്ടര്‍ ബ്രോ ഇനി മോദി ഗ്യാങിലേക്ക്? പുതിയ ചുമതല ഉടന്‍? കുമ്മനം സംഘത്തിന് അത്ര പിടിച്ചിട്ടില്ല

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍കലക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍കലക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കുന്നു. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം മോദിക്ക് കത്ത് നല്‍കിയെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

കോഴിക്കോട് കളക്ടറായിരിക്കെ ജനപ്രിയ നടപടികളിലൂടെ പ്രശാന്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. ഇതോടെയാണ് കലക്ടര്‍ ബ്രോ എന്ന പേര് ലഭിച്ചത്. ഫേസ്ബുക്ക് വഴി ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിക്കൊണ്ട് പ്രശാന്ത് ശ്രദ്ധേയനായിരുന്നു. ഇതിനിടെ കുന്നംകുളം മാപ്പ് വിവാദത്തിലും പെട്ടു.

കണ്ണന്താനത്തിന് വേണം

കണ്ണന്താനത്തിന് വേണം

കളക്ടര്‍ ബ്രോയെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്നാണ് കണ്ണന്താനത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണന്താനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

മലയാളി ഉദ്യോഗസ്ഥന്‍

മലയാളി ഉദ്യോഗസ്ഥന്‍

കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരളത്തിലെ വിനോദ സഞ്ചാര വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മലയാളി ഉദ്യോഗസ്ഥന്‍ വേണമെന്ന ചിന്തയാണ് ഇതിനു പിന്നിലെന്നാണ് വിവരം.

പാര്‍ട്ടി ശുപാര്‍ശ

പാര്‍ട്ടി ശുപാര്‍ശ

വിനോദ സഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനത്തിന്റ സെക്രട്ടറി പദത്തിലേക്ക് മലയാളി ഐഎഎസുകാരനെ നിയമിക്കാനാണ് പാര്‍ട്ടി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എതിര്‍പ്പുമായി ഒരു വിഭാഗം

എതിര്‍പ്പുമായി ഒരു വിഭാഗം

എന്നാല്‍ പ്രശാന്തിനെ കണ്ണന്താനം പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വികഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കി.

 മോദിയുടെ നിര്‍ദേശത്തിന് എതിര്

മോദിയുടെ നിര്‍ദേശത്തിന് എതിര്

അതേസമയം പ്രശാന്തിനെ നിയമിക്കുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് വിരുദ്ധമെന്നാണ് ആരോപണം. മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍ഡിഎ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന് മോദി നിര്‍ദേശിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരിക്കെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു.

വിവാദങ്ങളും ആയുധം

വിവാദങ്ങളും ആയുധം

പ്രശാന്ത് ഉള്‍പ്പെട്ട വിവാദങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംപി രാഗവന്‍ എംയുമായി ഉണ്ടായ കുന്നംകുളം മാപ്പ് വിവാദവും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന വിവാദവും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

കോഴിക്കോട് കലക്ടര്‍

കോഴിക്കോട് കലക്ടര്‍

ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015ലാണ് പ്രശാന്ത് കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സുലൈമാനി അടക്കമുള്ള ജനപ്രിയ പദ്ധതികളിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രിയങ്കരനായി. കഴിഞ്ഞ ജൂണിലാണ് അദ്ദേഹത്തെ കോഴിക്കോട്ടു നിന്ന് മാറ്റിയത്.

English summary
collector bro n prasanth may be private secretary of kannanthanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X