കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനവുമായി കളക്ടര്‍ ബ്രോ തെറ്റിപിരിഞ്ഞു? പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി ഫേസ്ബുക്ക് പോസ്റ്റ്

  • By Desk
Google Oneindia Malayalam News

ജനകീയനെന്ന ഇമേജാണ് കോഴിക്കോട് മുന്‍ കളക്ടര്‍ ആയിരുന്ന പ്രശാന്ത് നായരെ പ്രീയപ്പെട്ട കളക്ടര്‍ ബ്രോ ആക്കിയത്. ജനകീയ ഇടപെടലുകളും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും അത്രത്തോളം കൈയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഒരു ജനകീയ വിപ്ലവം തന്നെ കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ പ്രശാന്ത് നടത്തിയിരുന്നു.

എന്നാൽ കോഴിക്കോട് കലക്ടറായിരിക്കെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയർന്നു.
ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോർട്ടിൽ കലക്ടർക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രശാന്ത് നായരെ കോഴിക്കോട് ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നും മാറ്റി കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു. എന്നാല്‍ കണ്ണന്താനവും പ്രശാന്തും തമ്മില്‍ തെറ്റിപ്പിരിഞ്ഞെന്ന റിപ്പോര്‍ട്ടകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ വിവാദം

പുതിയ വിവാദം

പ്രൈവറ്റ് സെക്രട്ടറിയായത് മുതല്‍ ഇരുവരും തമ്മില്‍ സ്വര ചേര്‍ച്ചയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കളക്ടര്‍ ബ്രോ ഇട്ട ഒരു പോസ്റ്റാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കണ്ണന്താനം തന്നെ

കണ്ണന്താനം തന്നെ

കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ് പ്രശാന്ത് നായരുടെ പ്രവര്‍ത്തനങ്ങള്‍ നേടിയിരുന്ന സ്വീകാര്യത ശ്രദ്ധയില്‍പെട്ട കണ്ണന്താനം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രശാന്തിനെ നിര്‍ദ്ദേശിച്ചത്. സംസ്ഥാന ബിജെപി നേതാക്കള്‍ കണ്ണന്താനത്തിന്‍റെ തിരുമാനത്തെ എതിര്‍ത്തിരുന്നെങ്കിലും കേന്ദ്രം പ്രശാന്ത് നായറെ തന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

എന്‍റെ മൊയ്ലാളിക്ക്

എന്‍റെ മൊയ്ലാളിക്ക്

നിയമനം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷം മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ന്യൂസ് മേക്കല്‍ 2017 എന്ന പരിപാടിയുടെ അഭിപ്രായ വോട്ടെടുപ്പിന്‍റെ അന്തിമ പട്ടികില്‍ ഇടം നേടിയ കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് നായര്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ട്രോള്‍

ട്രോള്‍

കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും. നിശ്ചിത നമ്പര്‍ എഴുതി ആ നമ്പറിലേക്ക് മെസേജ് അയക്കൂ എന്‍റെ മൊയ്ലാളിയെ വിജയിപ്പിക്കൂ എന്നായിരുന്നു സംഭവത്തില്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടൊപ്പം മന്ത്രിപദവും പിന്നെ തള്ളും ട്രോളും കണ്ണന്താനം പറയുന്നത് ' ന്യൂസ്മേക്കര്‍ സംവാദം' എന്ന പേരില്‍ കണ്ണന്താനത്തിന്‍റെ ന്യൂസ് മേക്കര്‍ സംവാദ വീഡിയോയും പ്രശാന്ത് ഷെയര്‍ ചെയ്തിരുന്നു.

പിന്നാലെ

പിന്നാലെ

ബാങ്ക് മാനേജര്‍ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോള്‍ സെക്യൂരിറ്റികാരന്‍ എന്ത് ചെയ്യും എന്ന പ്രശാന്തിന്‍റെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. പ്രശാന്തിന്‍റെ പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചുള്ളതാണെന്നാണ് ചിലര്‍ പറയുന്നത്. പ്രശാന്തിന്‍റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഡിറ്റക്റ്റീവ്‌ കഥ

ഡിറ്റക്റ്റീവ്‌ കഥ

പോസ്റ്റ് ഇങ്ങനെ- ഒരു ഡിറ്റക്റ്റീവ്‌ കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക്‌ മാനേജർ ബാങ്കിലെ ലോക്കർ കുത്തിപ്പൊട്ടിക്കുന്നത്‌ അവിടത്തെ സെക്യൂരിറ്റിക്കാരൻ കണാൻ ഇടവന്നു. കഥയിൽ ഇനിയെന്ത്‌ സംഭവിക്കും:
1) ബാങ്ക്‌ മാനേജർ ചമ്മൽ മാറ്റാൻ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച്‌ വിടും.
3)ബാങ്ക്‌ മനേജർ തെറ്റ്‌ തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരൻ സ്വയം പിരിഞ്ഞ്‌ പോകും.
ഇതിലേതാ ഹീറോയിസം?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
collector bro prasanth nairs facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X