'കളക്ടര്‍ ബ്രോ' യുടെ സ്ഥാനം തെറിപ്പിയ്ക്കാന്‍ അണിയറയില്‍ നീക്കം? ജനം പ്രതിരോധിയ്ക്കുമോ?
കോഴിക്കോട്: ഒരു ജില്ലാ കളക്ടര്‍ക്ക് എത്രമാത്രം ജനകീയനകാം എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍. ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്‍ കോഴിക്കോട് ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ ജില്ലാ കളക്ടറും പ്രശാന്ത് നായര്‍ തന്നെ. ആര്‍ക്കും എന്ത് പരാതിയും എപ്പോള്‍ വേണമെങ്കിലും കളക്ടര്‍ ബ്രോയോട് പറയാം. അതിന് മറുപടി കിട്ടുമെന്ന് ഉറപ്പാണ്.
ഇത്രയും ജനകീയനായ ജില്ലാ കളക്ടറെ കോഴിക്കോട് നിന്ന് മാറ്റാന്‍ അണിയറയില്‍ നീക്കം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് പ്രശാന്ത് നായര്‍ ചിലര്‍ക്ക് അനഭിമതനാകുന്നത്?

ക്വാറി മാഫിയയ്‌ക്കെതിരെ
കോഴിക്കോട് ജില്ലയിലെ ക്വാറി മാഫിയയ്‌ക്കെതിരെ നടപടി ആരംഭിച്ചതോടെയാണ് പ്രശാന്ത് നാര്‍ക്കെതിരെ പടൊരുക്കം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് സത്യം എന്ന് ഇപ്പോഴും വ്യക്തമല്ല.

മുക്കത്തെ ക്വാറികള്‍
കോഴിക്കോട് മുക്കത്തുളള 14 ക്വാറികള്‍ക്ക് കളക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ വിഷയത്തിലാണ് പ്രതികാര നടപടി.

റവന്യൂമന്ത്രി
റവന്യു മന്ത്രി അടൂര്‍ പ്രഖാസിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് കളക്ടറെ സ്ഥലം മാറ്റാനുള്ള ആലോചനകള്‍ പുരോഗമിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രിയുടെ സ്റ്റാഫ്
കോഴിക്കോട് ജില്ലാ കളക്ടര്‍ ആകുന്നതിന് മുമ്പ് പ്രശാന്ത് നായര്‍ വയനാട് സബ് കളക്ടര്‍ ആയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.

ഓപ്പറേഷന്‍ സുലൈമാനി
കോഴിക്കോട് നഗരത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ആരും വിശന്നിരിയ്ക്കരുതെന്ന ലക്ഷ്യവുമായി തുടങ്ങിയ ഓപ്പറേഷന്‍ സുലൈമാനി ഏറെ ജനശ്രദ്ധ നേടിയിരുന്നു.

സവാരി ഗിരിഗിരി
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി 'സവാരി ഗിരിഗിരി' എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുകയാണ് കളക്ടര്‍ ബ്രോ.

ജനപ്രിയ കളക്ടര്‍
സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ കളക്ടര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പ്രശാന്ത് നായര്‍ എന്ന് തന്നെ ആയിരിയ്ക്കും. ഇങ്ങനെയുള്ള കളക്ടറെ ക്വാറി മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ സ്ഥലം മാറ്റുമോ?












Click it and Unblock the Notifications