സാംസ്കാരിക കേരളം ഒന്നു പ്രതികരിയ്ക്കാൻ സെക്സ് ടേപ്പ് ഉണ്ടാക്കണോ? പൊളിച്ചടുക്കി കളക്ടര്‍ ബ്രോ!!
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നതെന്നും അങ്ങനെയെങ്കില്‍ സംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിക്കുമായിരുന്നുവെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന
തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ ശാരീരികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ആരും രംഗത്തെത്താത്തതിനെ വിമര്‍ശിച്ച് കളക്ടര്‍ ബ്രോ രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രശാന്ത് നായര്‍ ഐഎഎസിന്‍റെ ശക്തമായ വിമര്‍ശനം.
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നതെന്നും അങ്ങനെയെങ്കില്‍ സംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിക്കുമായിരുന്നുവെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇത് നടന്നത് കേരളത്തിലാണെന്നും എന്നിട്ടും രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ എന്ത് പ്രബുദ്ധതയാണുളളതെന്നും പ്രശാന്ത് നായര്‍ ചോദിക്കുന്നു.

ഇതാണോ പ്രബുദ്ധത
കോടതിവിധി നടപ്പാക്കാനൊരുങ്ങിയ യുവഉദ്യോഗസ്ഥനെ ശാരീരികമായി നേരിടുമെന്ന് പറഞ്ഞത് കേകരളത്തിലാണ്. ഉത്തര്‍പ്രദേശിലോ ബിഹാറിലോ അല്ല. പ്രശാന്ത് നായര്‍ വ്യക്തമാക്കുന്നു. ഇതുവരെ രാഷ്ട്രീയക്കാരോ സാംസ്‌കാരിക നേതാക്കളോ ഇതില്‍ പ്രതികരിച്ചില്ല. ഇതില്‍ എന്ത് പ്രബുദ്ധതയാണുള്ളതെന്ന് പ്രശാന്ത് നായര്‍ ചോദിക്കുന്നു.

ചര്‍ച്ചയാകും
ഫോണിലൂടെയുള്ള ലൈംഗിക സംഭാഷണത്തിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കുകയും സെക്‌സ് ടേപ്പ് പുറത്തു വന്നതിന്റെ പേരില്‍ ചീത്ത പറഞ്ഞും വികാരം പ്രകടിപ്പിച്ചും ഉന്നതരും മാധ്യമങ്ങളുമടക്കം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ദേവികുളം സബ്കളക്ടറും സെക്‌സ് ടേപ്പ് ഉണ്ടാക്കണമായിരുന്നുവെന്നും അത് ചര്‍ച്ചയാകുമെന്നും അതിനാണ് മലയാളികള്‍ പ്രാധാന്യം നല്‍കുന്നതെന്നും പ്രസാന്ത് നായര്‍ പരിഹസിക്കുന്നു.

മാധ്യമങ്ങളിലും ചര്‍ച്ചയായില്ല
കോടതി വിധി നടപ്പാക്കാനൊരുങ്ങിയ സബ്കളക്ടറെ നേരിടുമെന്ന് പറഞ്ഞ ജനപ്രതിനിധിക്കെതിരെ ഉന്നതരോ, സാംസ്‌കാരിക നേതാക്കളോ ഇതുവരെ ഒരക്ഷരം പറഞ്ഞിട്ട. ഒരു മാധ്യമങ്ങളും ഇതില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രശാന്ത് നായര്‍ പറയുന്നു.

എംഎല്‍എയുടെ ഭീഷണി
മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെയാണ് സിപിഎം എംഎല്‍എ എ്‌സ് രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. പണ്ട് മൂന്നാര്‍ കൈയ്യേറ്റം ഒഴുപ്പിക്കാനെത്തിയവര്‍ തിരിച്ചുപോയതു പോലെയാകില്ല നാലുകാലിലാകും സബ്കളക്ടര്‍ ഇവിടെ നിന്ന് തിരിച്ചുപോകുക എന്നായിരുന്നു ഭീഷണി.

ഒന്നുംമിണ്ടാതെ മുഖ്യന്‍
സബ്കളക്ടരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നവരുടെ കൈയ്യുംകാലും തല്ലിയൊടിക്കുമെന്ന് പറയുന്ന എംഎല്‍എയെ നിലയ്ക്ക് നിര്‍ത്തണമെന്ന് വിഎസ് പറഞ്ഞു. സബ്കളകര്ടര്‍ക്ക് എല്ലാ പിന്തുണയും വിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications