Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടിക്ക് ക്ലീൻ ചിറ്റ്!! കായൽ കൈയ്യേറിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്!!

മാർത്താണ്ഡം കായലിൽ ക്രമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കളക്ടർ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കായൽ കൈയ്യേറിയെന്ന ആരോപണത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടറുടെ ക്ലീൻ ചീറ്റ്. തോമസ് ചാണ്ടി കായൽ കൈയ്യേറിയിട്ടില്ലെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്.

മാർത്താണ്ഡം കായലിൽ ക്രമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കളക്ടർ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ട് കായൽ കൈയ്യേറി നിർമ്മിച്ചതാണെന്ന ആരോപണവും തെറ്റാണെന്നാണ് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

thomas chandy

ആരോപണത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ഭൂമി കൈയ്യേറിയെന്ന ആരോപണം പുറത്തു വന്നതോടെ സംഭവത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേകരൻ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയർന്നത്. വ്യാഴാഴ്ച ഇക്കാര്യത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ബഹളം വച്ചിരുന്നു. അതേസമയം തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ഒരു സെന്റ് ഭൂമിയെങ്കിലും കൈയ്യേറിയതായി തെളിയിച്ചാൽ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വയ്ക്കാമെന്നും തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+