കൊളെജില്‍ വോട്ട് തേടി,ശ്രീമതി,സുധാകരനും നോട്ടീസ്
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചട്ടലംഘനം, പികെ ശ്രീമതിയ്ക്കും കെ സുധാകരനും കണ്ണൂര്‍ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു. കൊളെജുകളിലെ കഌസ്മുറികളില്‍ കയറി വിദ്യാര്‍ഥികളോട് വോട്ട് തേടിയതിനാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് അയച്ചത്. കണ്ണൂര്‍ ജില്ലാകളക്ടര്‍ പി ബാലകിരണാണ് നോട്ടീസ് അയച്ചത്.
കണ്ണൂര്‍ ജില്ലയില്‍ ഇത്തവണ 48,000ത്തോളം യുവ വോട്ടര്‍മാരണുളളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ശ്രീമതിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനും കൊളെജുകള്‍ കേന്ദ്രീകരിച്ചാണ് വോട്ട് തേടിയത്.

കഌസ്മുറികളില്‍ കയറിയാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത്. യുവ വോട്ടര്‍മാര്‍ കൂടുതല്‍ ഉള്ളതിനാല്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍തൂക്കം നല്‍കുന്നത്.
എന്നാല്‍ കൊളെജുകളില്‍ കയറി വോട്ട് ചോദിയ്ക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് സിപിഎം. പ്രായപൂര്‍ത്തിയായവരോട് വോട്ട് ചോദിയ്ക്കാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് അവകാശമുണ്ടെന്ന് പി ജയരാജന്‍












Click it and Unblock the Notifications