ഒളിഞ്ഞുനോട്ടക്കാർക്കും സദാചാരപോലീസിനും കളക്ടറുടെ ബ്രോയുടെ മുന്നറിയിപ്പ്; എട്ടിന്റെ പണി തരും
കോഴിക്കോട്: ഒളിഞ്ഞു നോട്ടക്കാര്‍ക്കും സദാചാര പോലീസ് ചമയുന്നവര്‍ക്കുമെതിരെ കളക്ടര്‍ ബ്രോയുടെ മുന്നറിയിപ്പ്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. അദ്ദേഹത്തിന്റെ ഔഗ്യോദിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. വിരലിലെണ്ണാവുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് ഇത്തരം മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറുപ്പക്കാരുടെ സജീവ ഇടപെടല്‍ സമൂഹ നന്മയ്ക്കാവണം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂരില്‍ വച്ച് അമ്മയെയും മകനെയും സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് കളക്ടറുടെ മുന്നറിയിപ്പ്.

കളക്ടറുടെ മുന്നറിയിപ്പ്
ഒളിഞ്ഞു നോട്ടക്കാര്‍ക്കും സദാചാര പോലീസ് ചമയുന്നവര്‍ക്കുമെതിരെ കളക്ടര്‍ ബ്രോയുടെ മുന്നറിയിപ്പ്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. വിരലിലെണ്ണാവുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് ഇത്തരം മുന്നറിയിപ്പ്.

രണ്ടു ഭാഗങ്ങള്‍
കളക്ടര്‍ ബ്രോ നല്‍കിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് അഭ്യര്‍ത്ഥനയും രണ്ടാം ഭാഗം മുന്നറിയിപ്പുമാണ്.

ഇടപെടല്‍ സമൂഹ നന്മയ്ക്കാവണം
ചെറുപ്പക്കാരുടെ ഇടപെടല്‍ സമൂഹ നന്മയ്ക്കാവണം. ഇത്തരം സാദ്ധ്യതകളിലേക്ക് ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സദാചാരവും ഒളിഞ്ഞു നോട്ടവും നല്ലതല്ല
ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകും. രണ്ടാമത്തെ മുന്നറിയിപ്പായിട്ടാണ് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

യുവാക്കള്‍ ഇങ്ങനെയാവരുത്
കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കളക്ടര്‍ പറയുന്നു.
|
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
യുവാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.












Click it and Unblock the Notifications