കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കളെ വേണോ? പ്രളയം തകര്‍ത്തവര്‍ക്ക് ബന്ധുക്കളെ തേടി കളക്ടര്‍ ബ്രോ..

  • By Desk
Google Oneindia Malayalam News

പ്രളയം തളര്‍ത്തെറിഞ്ഞവര്‍ക്ക് അതിജീവനത്തിനായി പുതിയ മാര്‍ഗം തേടി കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ബന്ധുക്കളെ വേണോ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രളയ ബാധിതരെ ബന്ധുവായിഏറ്റെടുക്കാന്‍ സംവിധാനമൊരുങ്ങുന്നെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ-

1345a9e4-1734-4289-841b-f22171b284ca-1535027988.jp

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല.എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.

പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്ക് നിങ്ങളേം ഇഷ്ടപ്പെടണം കേട്ടോ! ഗൾഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ... പ്രവാസിബന്ധുക്കൾ ഇതിലേ...

5d6c1042-ebd2-4ba5-8304-211a65fa6726-1535027998.j

നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘ കാലമായ പ്രവർത്തനം ആവശ്യമായി വരും.

prasanthbandhu-1535028115.jpg

ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് താഴത്തെ website സന്ദർശിക്കാം. അവിടെ ചെയ്യാൻ പലതും ഉണ്ട്‌."EXTEND YOUR FAMILY/ ബന്ധു ആവാം" നോക്കൂ. ക്ലിക്‌ ചെയ്യൂ. നിങ്ങൾക്ക്‌ ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം.http://compassionatekeralam.com

#KeralaFloods2018
#CompassionateKeralam
#OurFinestHour

English summary
collector prasanths facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X