കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎയെ മർദ്ദിച്ച സംഭവം; പോലീസിന് വീഴ്ച, എറണാകുളം കലക്ടറുടെ റിപ്പോർട്ട് പുറത്ത്, സംഭവം ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: എൽദോ എബ്രഹാം എംഎൽഎയ്ക്ക് പ്രതിഷേധമാർച്ചിൽ പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കലക്ടറുടെ റിപ്പോർട്ട് പുറത്ത്. സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്നാണ് എറണാകുളം കലക്ടറുടെ റിപ്പോര്‍ട്ട്. കൈയ്ക്ക് പൊട്ടലുള്ളതായി വ്യക്തമാക്കുന്ന മൂവാറ്റുപുഴ ആശുപത്രിയിലെ സിടി സ്കാന്‍ റിപ്പോര്‍ട്ട് എംഎല്‍എ കലക്ടർക്ക് നൽകിയിരുന്നു. സിടി സ്കാൻ റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് കലക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

<strong>രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം! </strong>രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം!

ലാത്തിചാര്‍ജ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടിൽ പറയുന്നതയാണ് ലഭിക്കുന്ന വിവരം. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി. മാര്‍ച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഡിഐജി ഓപീസിലേക്ക് മാർച്ച നടത്തുന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് മുഖേന രാവിലെയാണ് പോലീസ് അറിഞ്ഞത്. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളി മറിച്ചു തുടങ്ങിയ റിപ്പോർട്ടായിരുന്നു പോലീസ് നൽകിയിരുന്നത്.

CPI

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി ഡിഐജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനു നേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ, എറണാകുളം ജില്ലാ സെക്രട്ടറി പി രാജു എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് സിപിഐ മന്ത്രിമാരോടും നേതാക്കളോടും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

English summary
Collector report on police baton charge on CPI workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X