Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മടത്തെ കള്ളവോട്ട്; വിശദമായ അന്വേഷണം നടത്തും

കണ്ണൂര്‍: സിപിഎം പിബി അംഗം പിണറായി വിജയന്‍ സ്ഥാനര്‍ഥിയായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലെ കള്ളവോട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യിലുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതിനെക്കുറിച്ചും അന്വേഷണമുണ്ടായേക്കും. ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ തന്നെ ഒന്നില്‍കൂടുതല്‍ ബൂത്തുകളില്‍ ഒരേ വേഷത്തില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

voting

സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ 17,000ത്തോളം കള്ളവോട്ടുകള്‍ നടന്നെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആക്ഷേപം. വൈകിട്ടോടെയാണ് മിക്ക ബൂത്തുകളിലും കള്ളവോട്ട് നടന്നതെന്ന പറയപ്പെടുന്നു. സിപിഎം സ്വാധീനമുള്ള മേഖലയാണ് ധര്‍മടം.

പിണറായി വിജയന്‍ വലിയ മാര്‍ജിനില്‍ മണ്ഡലത്തില്‍ ജയിച്ചു കയറുമെന്ന് ഉറപ്പാണ്. എന്നാല്‍, കള്ളവോട്ട് ആരോപണം ഉയര്‍ന്നതോടെ വിജയത്തിന്റെ മാറ്റു കുറയും. കള്ളവോട്ടാണെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+