കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ഹൈക്കോടതിയും കയ്യൊഴിഞ്ഞു, തീരുമാനം വീണ്ടും കളക്ടറിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ത‍ൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കളക്ടറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഹെക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തെക്കോട്ടറിക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചത്.

<strong> ടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ സിപിഎം ഭരണാധികാരിയുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാം</strong> ടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ സിപിഎം ഭരണാധികാരിയുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിദഗ്ധരായ ആളുകൾ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡന് റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ റിപ്പോർ‍ട്ട് ചെയ്തിട്ടുട്ട്.

elephent

ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും നിലപാട്. നിയമം അനുസരിച്ച് ആനകള്‍ക്കുള്ള വിലക്ക് തുടരുമെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. എന്നാല്‍ പൂരത്തിന്‍റെ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്നാണ് ഹർജിക്കാർക്കുള്ളത്.

<strong> നടന്നത് വന്‍ അട്ടിമറി; വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി</strong> നടന്നത് വന്‍ അട്ടിമറി; വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതിയാണെന്ന് വനം മന്ത്രി കെ രാജു ആവര്‍ത്തിച്ചു. വിഷയത്തിൽ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടിയെന്നും മന്ത്രി പറഞ്ഞു.

English summary
collector will take the final decision on thechikottukav-ramachandran: high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X